അശ്രദ്ധ, അനാസ്ഥ… വെടിക്കെട്ട് ദുരന്തങ്ങള്‍ കവര്‍ന്നത് 400 ല്‍ കൂടുതല്‍ ജീവനുകളെ

0

kambam 7കൊല്ലം: ഉത്സാഹത്തിന്റെയും സന്തോഷത്തിന്റെയും അന്തരീക്ഷത്തില്‍ നിന്ന് വളരെ പെട്ടെന്ന് പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രപരിസരം ദുരന്തഭൂമിയായത്. കര്‍ശനമായ നിയമങ്ങളും നിയന്ത്രണങ്ങളും ദുരന്തത്തെ കണ്ടുകൊണ്ടു നില്‍ക്കുന്ന സ്ഥിതിക്ക് നമ്മളും സാക്ഷികളാകുന്നു. ദുരന്തത്തിന്റെ ചൂടാറുമ്പോള്‍ എല്ലാം പഴയപടിയാകും.

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ നടന്നത് 750 ഓളം വെടിക്കെട്ടപകടങ്ങളാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്. ചെറുതും വലുമായ അപകടങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും അവ ആവര്‍ത്തിക്കുന്നതു തടയാന്‍ അധികൃതര്‍ കാര്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമായി കൊല്ലം പരവൂര്‍ ക്ഷേത്രത്തിലേത് മാറുന്നു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളിലാണ് ദുരന്തങ്ങള്‍ ഉണ്ടായത്. വെടിക്കെട്ടപകടങ്ങള്‍ കൂടുതലും സംഭവിച്ചത് തെക്കന്‍ ജില്ലകളിലാണ്. കേരളത്തില്‍ പ്രധാന വെടിക്കെട്ട് ദുരന്തങ്ങള്‍:

1952 ശബരിമലയില്‍ ജനുവരി 14ന് പകല്‍ മൂന്ന് മണിക്കുണ്ടായ കരിമരുന്നു സ്‌ഫോടനം. മരണം 68

1978 തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആള്‍ക്കൂട്ടത്തില്‍ പതിച്ചുണ്ടായ അപകടം. മരണം എട്ട്

1984 തൃശൂര്‍ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടം. മരണം 20

1987 തൃശൂര്‍ വേലൂരില്‍ വെള്ളാട്ടഞ്ചൂര്‍ കൂട്ടന്മൂലി ക്ഷേത്രത്തിലെ അപകടം. മരണം 20

1987 തലശേരി ജഗനാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാന്‍ റെയില്‍പാളത്തില്‍ ഇരുന്നവര്‍ ട്രെയിനിടിച്ച് മരിച്ചു. മരണം 27

1988 തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് സ്ത്രീ ജോലിക്കാര്‍ മരിച്ചു. മരണം 10

1989 തൃശൂര്‍ കണ്ടശ്ശംകടവ് പള്ളിയില്‍ അഞ്ചു വര്‍ഷത്തിന് ശേഷം വീണ്ടും അപകടം. മരണം 12

1990 കൊല്ലം മലനടയില്‍ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടം. മരണം 26

1997 ചിയ്യാരം പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. മരണം ആറ്

1998 പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മാണശാലയില്‍ പൊട്ടിത്തറി. മരണം 13

1999 പാലക്കാട് ആളൂരില്‍ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടം. മരണം എട്ട്

2006 തൃശൂര്‍ പൂരത്തിന് തയാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടം. മരണം ഏഴ്

2013 പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറി. മരണം ആറ്

2016 കൊല്ലം പരവൂര്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം. മരണം 105 (പൂര്‍ണമല്ല)

ഇവ കൂടാതെ സംസ്ഥാനത്തുണ്ടായ മറ്റ് 54 വെടിക്കെട്ട് അപകടങ്ങളിലായി 160ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here