സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി 11 കോവിഡ് കുത്തിവയ്‌പ്പെടുത്തു, വീണ്ടും എത്തിയപ്പോള്‍ പിടിവീണു

പട്ന: ഒരു ഡോസ് കോവിഡ് വാക്‌സിന്‍പോലും എടുക്കാത്തവര്‍ രാജ്യത്ത് ഇനിയുമുണ്ട്. അതിനിടെയാണ്, 11 ഡോസ് വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാരന്റെ വിവരം പുറത്തുവരുന്നത്. ബിഹാറിലെ മധേപുര ജില്ലയിലെ ഓറായ് സ്വദേശി ബ്രഹ്‌മദേവ് മണ്ഡലെന്ന 84 കാരനാണ് സര്‍ക്കാര്‍ സംവിധാനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ഇത്രയും ഡോസ് വാക്‌സിനെടുത്തുവെന്ന് അവകാശപ്പെടുന്നത്.

കോവിഡിനെ പേടിച്ചാണ് തുടര്‍ച്ചയായി കുത്തിവെപ്പെടുത്തതെന്നാണ് മണ്ഡലിന്റെ വിശദീകരണം. പന്ത്രണ്ടാമത്തെ ഡോസെടുക്കുന്നതിനു മുമ്പായാണ് മണ്ഡല്‍ പിടിയിലായത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തപാല്‍വകുപ്പിലെ മുന്‍ ജീവനക്കാരനായ മണ്ഡല്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരി 13 നാണ് ആദ്യകുത്തിവെപ്പെടുത്തത്. മാര്‍ച്ച് 13 ന് രണ്ടാമത്തെ ഡോസെടുത്തു. മേയ് 19 ന് മൂന്നാമത്തെയും ജൂണ്‍ 16 ന് നാലാമത്തെയും ഡോസ് സ്വീകരിച്ചു. ഇങ്ങനെ മിക്ക മാസങ്ങളിലും വാക്‌സിനെടുത്തു. ഇതില്‍ എട്ടും ഒമ്പതും ഡോസുകള്‍ക്കിടയില്‍ രണ്ടുദിവസത്തെ ഇടവേള മാത്രമാണുള്ളത്. ഡിസംബര്‍ 30 ന് 11-ാമത്തെ ഡോസുമെടുത്തുവെന്നും ഇയാള്‍തന്നെ പറയുന്നു.

എട്ടുതവണ സ്വന്തം ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറും ഉപയോഗിച്ചാണ് വാക്‌സിനെടുത്തതത്രേ. ഭാര്യയുടെ ഫോണ്‍ നമ്പറും തന്റെ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും മൂന്ന് അവസരങ്ങളില്‍ നല്‍കിയിട്ടുള്ളതായും കണ്ടെത്തി. എന്നാല്‍, ഓണ്‍ലൈനായി ബുക്കിങ് ആവശ്യമില്ലാത്ത വാക്‌സിന്‍ വിതരണ ക്യാമ്പുകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ആരോഗ്യമന്ത്രാലയം അധികൃതറുടെ പക്ഷം. ഇത്തരം ക്യാമ്പുകളില്‍ വാക്‌സിനെടുക്കുന്നവരുടെ ആധാര്‍ വിവരങ്ങളും ഫോണ്‍നമ്പറും പിന്നീടാണ് ഡേറ്റാബേസിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത്. അവ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ സെര്‍വര്‍ നിരസിക്കും. അതിനാല്‍, രേഖകളില്‍ ഉണ്ടാവില്ല.

Brahmadev Mandal, a resident of Orai village of Puraini police station under Udakishunganj sub-division of Madhepura district was caught before he could take his 12th dose. Officials said that the matter will be thoroughly investigated to find out how he managed to take so many doses.

LEAVE A REPLY

Please enter your comment!
Please enter your name here