കാക്കനാട്: മൂന്നു കോടി രൂപ വിലയുള്ള ആഡംബരക്കാറിന് ഏഴു ലക്ഷത്തിന്റെ നമ്പര്‍. അഞ്ചു പേര്‍ പങ്കെടുത്ത ലേലത്തില്‍ തന്റെ പുതിയ കാറിന് ഏഴു ലക്ഷം രൂപ മുടക്കി KL 07 CN 01 നമ്പര്‍ പൃഥ്വിരാജ് സ്വന്തമാക്കി.

മൂന്നര കോടി മുടക്കി ലംബോര്‍ഗിനി ഹുറക്കാനാണ് അടുത്തിടെ നടന്‍ പൃഥ്വിരാജ് സ്വന്തമാക്കിയത്. 40 ലക്ഷത്തോളം നികുതിയും അടച്ചു. പിന്നെ നമ്പറിനായിട്ടുള്ള ശ്രമമായിരുന്നു.
എറണാകുളം ആര്‍.ടി. ഓഫീസിലായിരുന്ന ലേലം. 10,000 രൂപയില്‍ തുടങ്ങിയ ലേലത്തിലെ മത്സര വിളി അഞ്ചര ലക്ഷത്തിലെത്തി. സിനിമാ സ്‌റ്റൈലില്‍ പറഞ്ഞാല്‍, പൃഥ്വിരാജിന്റെ പ്രതിനിധി ആറു ലക്ഷത്തിലേക്കു ചാടി. തുടര്‍ന്ന് മറ്റുള്ളവര്‍ പിന്‍മാറി. ഒരു ലക്ഷം രൂപ ഫീസടച്ചാണ് പൃഥ്വിരാജ് നമ്പര്‍ ബുക്ക് ചെയ്തത്. നാലു പേര്‍ കൂടി എത്തിയതോടെയാണ് ലേലം നടന്നത്.
KL 07 CN 02ന് 23 ലക്ഷം, KL 07 CN 09ന് 3.40 ലക്ഷം, KL 07 CN 77ന് ഒരു ലക്ഷം, KL 07 CN 99ന് രണ്ട് ലക്ഷം, KL 07 CN 100 ന് 1.25ലക്ഷം, KL 07 CN 111ന് ഒരു ലക്ഷം എന്നിങ്ങനെ 30 ലക്ഷത്തോളം രുപയാണ് ലേലത്തില്‍ സര്‍ക്കാരിന് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here