കലാഭവന്‍ മണിയുടെ മരണം: ഫോണ്‍ കോളുകള്‍ പരിശോധിച്ചു, രാസപരിശോധനകള്‍ വേഗത്തിലാക്കാന്‍ നടപടി

0

mani 3തൃശൂര്‍: കലാഭവന്‍ മണിയുടേയും സഹായികളുടെയും ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ പോലീസ് പരിശോധിച്ചു. ഡോക്ടര്‍മാരുടെ പ്രാഥമിക നിരീക്ഷണം നിലനില്‍ക്കുമ്പോഴും അസ്വാഭാവികമായി എന്തെങ്കിലുമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പോലീസ് വകുപ്പ്. ആന്തരികാവയവങ്ങളുടെ രാസപരിശോധന വേഗത്തിലാക്കാനുള്ള നടപടികളും സ്വീകരിച്ചു.

കലാഭവന്‍ മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയത് വ്യാജമദ്യം കഴിച്ചതു കൊണ്ടാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മറ്റു പലകാരണങ്ങള്‍കൊണ്ടും മെഥനോള്‍ സാന്നിധ്യമുണ്ടാകാമെന്നും രാസപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇതിന്റെ അളവും എങ്ങനെ ശരീരത്തില്‍ കടന്നെന്നും പറയാനാകൂയെന്നുമാണ് അധികൃതരുടെ നിലപാട്. ശരീരത്തില്‍ മയക്കുമരുന്ന് സാന്നിധ്യമുണ്ടോയെന്ന് ഉറപ്പാക്കാനും രാസപരിശോധനാ ഫലം വരണം.

മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരന്‍ രാമകൃഷ്ണനാണ് പരാതി നല്‍കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈ.എസ്.പി കെ.എസ് സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മണിക്കൊപ്പം സാധാരണയായി ഉണ്ടാകാറുള്ളവരെയും ഒറ്റപ്പാലത്തു നടന്ന അവസാന ഷോയില്‍ ഒപ്പമുണ്ടായിരുന്നവരുടെയും എല്ലാം മൊഴി പോലീസ് ശേഖരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here