പെയ്തിറങ്ങിയ പെരുമഴ സൃഷ്ടിച്ച പ്രളയകാലത്ത് ഒരു തുള്ളിവെള്ളത്തിന്റെ് വിലയെന്താണെന്ന് ഓര്‍ത്തിട്ടുണ്ടോ? മണ്ണിനടിയില്‍, കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി ജീവന്‍ പിടയുമ്പോഴും, ഒരിറ്റുവെള്ളത്തിനായി ഉള്ളം കേഴുന്നുണ്ടാകും. അതുപോലെതന്നെയാണ്, ഒത്തൊരുമയോടെ നീട്ടുന്ന സഹായഹസ്തങ്ങള്‍ ഒരുതുള്ളിയായ്, പിന്നെ പലതുള്ളിയായ് നിറയുന്നതും.

നടന്‍ ഇന്ദ്രന്‍സ് ഫെയ്‌സ്ബുക്കിലൂടെ റിലീസ് ചെയ്ത ‘ഒരു തുള്ളി’ എന്ന ഷോട്ട്ഫിലിം സമകാലിക കേരളത്തിനെ ഇക്കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുകയാണ്. പ്രളയബാധിതര്‍ക്കായി നല്‍കുന്ന ഓരോ ചെറിയ കൈതാങ്ങിനും വിലയുണ്ടെന്ന് തെളിയിക്കുന്ന ഈ ഷോട്ട്ഫിലിം അനുശീലന്‍ എസ്. ആണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നല്‍കരുതെന്ന പ്രചരണങ്ങള്‍ക്കിടയിലും ഒരു തുകയും ചെറുതല്ലെന്ന ഓര്‍മ്മപ്പെടുത്തലുമാകുന്നുണ്ട് ‘ഒരു തുള്ളി’.

ഇന്ദ്രന്‍സിന്റെ കുറിച്ചതിങ്ങനെ:

”നമ്മുടെ നാട് പ്രളയത്തില്‍ അകപ്പെട്ടപ്പോള്‍ സഹോദരങ്ങളെ സഹായിക്കാനായി സ്വന്തം ജീവന്‍ പോലും വക വയ്ക്കാതെ മുന്നിട്ടിറങ്ങിയ മലയാളികളുടെ ഒത്തൊരുമ ലോകമെമ്പാടും അത്ഭുതത്തോടെ നോക്കി കണ്ടതാണ്.
ആ മലയാളിക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ അര്‍ത്ഥവത്തായ സന്ദേശം നല്‍കുന്ന ഒരു ചെറിയ short film ‘ ഒരു തുള്ളി ‘. ഈ ചിത്രം ഒരുക്കിയ അനുശീലനും കൂട്ടുകാര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു…. ഇതൊരു വലിയ വിജയമായി മാറട്ടെ…”

LEAVE A REPLY

Please enter your comment!
Please enter your name here