‘തന്റെ ജീവിതത്തില്‍ ഉടനീളം ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു…’ മരിക്കുന്നതിനും ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് കാശ്മീര്‍ ബില്‍ പാസാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് സുഷ്മ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് ഇഴുകി ചേര്‍ന്ന ‘ബഹന്‍ജി’യുടെ അവസാന ട്വീറ്റ് നിയമിഷങ്ങള്‍ക്കകം വയറലായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കപ്പെട്ട രാഷ്ട്രീയ വ്യക്തിത്വമെന്ന് അമേരിക്കല്‍ ജേര്‍ണല്‍ വാള്‍ സ്ട്രീറ്റ് വാഴ്ത്തിയ രാഷ്ട്രീയക്കാരിയാണ് സുഷ്മ. 15 ാം ലോകസ്ഭയിലെ പ്രതിപക്ഷ നേതാവായിരിക്കെയാണ് സുഷ്മയുടെ റേറ്റിംഗ് ദേശീയ തലത്തില്‍ ഉയര്‍ന്നു തുടങ്ങിയത്. ജനപ്രീതിയിലും കാര്യക്ഷമതയിലും മുന്നിലാണെന്ന് വിദേശമന്ത്രിയായിരിക്കെ അവര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

ആദ്യകാലത്ത് അദ്വാനി പക്ഷത്തായിരുന്ന അവര്‍ മോദിയുടെ ഗുഡ് ലിസ്്റ്റില്‍ ഉണ്ടായിരുന്ന നേതാവായിരുന്നില്ല. എന്നിട്ടും ലളിത് മോദി വിവാദത്തില്‍ മന്ത്രിസഭയിലെ പ്രഗല്‍ഭയായ അംഗത്തെ മോദി കൈവിട്ടില്ല. വിദേശകാര്യത്തില്‍ രാജ്യത്തിന് പുതിയ ദിശാബോധമാണ് മോദി സര്‍ക്കാരിനായി സുഷ്മ വിഭാവനം ചെയ്തത്.

‘നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിപ്പോയാലും അവിടെ ഇന്തന്‍ എംബസി സഹായത്തിനുണ്ടാകും…’ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായഹസ്തം ലോകത്തെ ഏതൊരു കോണിലുമുള്ള സാധാരണക്കാരനായി തുറന്നിട്ട വിദേശകാര്യ മന്ത്രി. സമ്മര്‍ദ്ദത്തിലൂടെയും നയതന്ത്രത്തിലൂടെയും ഐഎസ് തടവിലായ 41 മലയാളി നഴ്‌സുമാരെ മടക്കികൊണ്ടുവന്ന, യമനില്‍ ഭീകരാക്രമണം നടന്ന വൃദ്ധമന്തിരത്തില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ സാലിയെ തിരികെ എത്തിച്ച… മന്ത്രി. ഹൃദയ ശസ്ത്രക്രിയയ്ക്ക്് വിസ കിട്ടാതെ വിഷമിച്ച പാക് ബാലികയ്ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ അനുമതി നല്‍കി പാകിസ്താനിലും താരമായ ഇന്ത്യന്‍ മന്ത്രി.

രാഷ്ട്രീയ വ്യത്യാസത്തിനപ്പുറം സൗഹൃദം സൂക്ഷിച്ച ഒരു നേതാവിനെക്കൂടിയാണ് രാജ്യത്തിനു നഷ്ടമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here