യോഗദിനത്തിന്റെ ഭാഗമായി ഫ്രാസും, യോഗ പരിശീലനവും സര്‍ട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു

0

ശ്രീകാര്യം: അന്തര്‍ദേശീയ യോഗാദിനത്തിന്റെ ഭാഗമായി ശ്രീകാര്യം മേഖലയിലെ റസിഡന്റസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാസ് സംഘടിപ്പിച്ച യോഗദിനാചരണവും യോഗാ പരിശീലനവും വി. മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ട്രസ്റ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ പതഞ്ജലി അസിസ്റ്റന്റ് യോഗ അധ്യാപക സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ഫ്രാസ് പ്രസിഡന്റ് കെ.ജി. ബാബു വട്ടപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഭാരത് സ്വാഭിമാന്‍ ട്രസ്റ്റ് തിരുവനന്തപും ജില്ലാ രക്ഷാധികാരി ആചാര്യ ആദിനാഥന്‍, കൗണ്‍സിലര്‍മാരായ അലത്തറ അനില്‍കുമാര്‍, എസ്. ശിവദത്ത്, എന്‍.എസ്. ലതകുമാരി, ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എസ്. സുകുമാരന്‍ നായര്‍, ചെറുവയ്ക്കല്‍ ജയന്‍ എന്നിവര്‍ പങ്കെടുത്തു. ഫ്രാസ്, പതഞ്ജലി യോഗാ സമിതി തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ 2015 മുതല്‍ ഇവിടെ യോഗാദിന പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. വിവിധ റസിഡന്റസ് അസോസിയേഷനുകളില്‍ നിന്നുള്ളവര്‍ യോഗ പരിശീലനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here