മഴ വ്യാഴാഴ്ചവരെ തുടരും, വ്യാപക നാശനഷ്ടം

0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വ്യാഴാഴ്ച വരെ തുടരും. കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം.

പലസ്ഥലങ്ങളിലും വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. വിവിധ ജില്ലകളില നിന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. വെള്ളം കയറിയും മരണം വീണും ട്രെയിന്‍ ഗതാഗതം താറുമാറായി. ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.  മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. മൂഴിയാര്‍, മണിയാര്‍ അണക്കെട്ടുകള്‍ തുറന്നു. പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഒഡീഷ തീരത്തെ ന്യൂനമര്‍ദ്ദം മൂലം മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് കഴിഞ്ഞ 48 മണിക്കൂറിനിടെ എട്ടു പേര്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. മൂഴിയാര്‍, മണിയാര്‍ അണക്കെട്ടുകള്‍ തുറന്നു. പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പടിഞ്ഞാറന്‍ കാറ്റ് ശക്തമായതോടെയാണ് തെക്കന്‍ ജില്ലകളില്‍ മഴ കനത്തത്. വടക്കന്‍ ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയും രംഗത്തുവന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here