ട്രെയിനുകള്‍ റദ്ദാക്കി, 4 ജില്ലകളില്‍ അവധി, ജനം ദുരിതത്തില്‍

0

കോട്ടയം: സംസ്ഥാനത്ത് മഴയും ഇതേതുടര്‍ന്നുള്ള ദുരിതങ്ങളും തുടരുന്നു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യകേരളത്തില്‍ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയിട്ടില്ല. വെള്ളം കയറിയ റോഡുകള്‍ പലതും അപകടാവസ്ഥയിലാണ്. സംസ്ഥാനത്ത് അരലക്ഷത്തോളം പേര്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

മീനച്ചിലാറ്റില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നു. കോട്ടയം വഴി കടന്നുപോകുന്ന പത്ത് ട്രെയിനുകള്‍ റദ്ദാക്കി. പാസഞ്ചര്‍ ട്രെയിനുകാണ് റദ്ദാക്കിയത്.

ഗുരുവായൂര്‍ -പുനലൂര്‍, പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, തിരുനെല്‍വേലി-പാലക്കാട്, പാലക്കാട് – തിരുനെല്‍വേലി പാലരുവി എക്‌സപ്രസ്, കോട്ടയം-എറണാകുളം, എറണാകുളം- കോട്ടയം പാസഞ്ചര്‍, കൊല്ലം- എറണാകുളം മെമു, എറണാകുളം- കൊല്ലം മെമു തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മറ്റു ട്രെയിനുകള്‍ വേഗത കുറച്ചാണ് കോട്ടയം വഴി കടന്നുപോകുക.

എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ കലക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജ് നിര്‍മ്മിച്ച് അതിലൂടെ അവധി പ്രഖ്യാപിക്കുന്നത് കണ്ടെത്തി. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കലക്ടര്‍ പോലീസിനു നിര്‍ദേശം നല്‍കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here