കിടപ്പാടം ജപ്തി: പ്രതിഷേധക്കാര്‍ തീകൊളുത്തി, പോലീസ് പിന്‍മാറി

0

കൊച്ചി: സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്കു ജാമ്യം നിന്നതിന്റെ പേരില്‍ ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്തു വീട്ടില്‍ പ്രീതി ഷാജിയുടെ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ വന്‍ പ്രതിഷേധം. പ്രതീക്കു പിന്തുണയുമായി പ്രദേശത്തു സംഘടിച്ചിട്ടുള്ള നാട്ടുകാര്‍ ആത്മഹത്യാ ഭീഷണിയും ഉയര്‍ത്തി. പോലീസ് സംഘം പിന്‍മാറിയതോടെ സംഘര്‍ഷത്തിനു താല്‍ക്കാലിയക അയവ്.

ഇതിനിടെ, പ്രതിഷേധക്കാര്‍ പെട്രോളൊഴിച്ചു കൊളുത്തിയ തീ അഗ്നിശമന സേനയെത്തി അണച്ചു. പോലീസും രംഗത്തുണ്ട്. സംഘര്‍ഷത്തില്‍ പരുക്കേറ്റ പലരെയും ആശുപത്രിയിലേക്കു മാറ്റി. ഭൂമാഫിയയ്ക്കു വേണ്ടിയാണു ബാങ്ക് ഇടപെടുന്നതെന്ന് പ്രിയ ഷാജി വ്യക്മാക്കി. രാവിലെ ഒമ്പതു മണിയോടെ പോലീസ് സംഘം എത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here