കിടപ്പാടം ജപ്തി: പ്രീത ഷാജി ഉള്‍പ്പെടെ 20 പേര്‍ കരുതല്‍ തടങ്കലില്‍

0

കൊച്ചി: കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരെ സമരം നടത്താന്‍  ഡെബ്റ്റ് റികവറി ട്രിബ്യൂണലിന് (ഡിആര്‍ടി) ഓഫീസിനു മുന്നിലെത്തിയ വീട്ടമ്മ പ്രീത ഷാജി ഉള്‍പ്പെടെ 20 പേര്‍ കരുതല്‍ തടങ്കലില്‍. ജപ്തി നടപടികള്‍ തടസ്സപ്പെടുത്തിയതിന്റെ പേരിലാണ് നടപടി.

പനമ്പള്ളി നഗരിലെ ഡെബ്റ്റ് റികവറി ട്രിബ്യൂണലിന് മുന്നില്‍ സമരം നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്. പ്രീതയ്‌ക്കൊപ്പം സമരത്തിനെത്തിയ മറ്റുള്ളവരെയും പൊലിസ് അറസ്റ്റു ചെയ്ത് നീക്കി. മൂന്ന് ആഴ്ചക്കുള്ളില്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കഴിഞ്ഞ ആഴ്ച ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here