സ്‌കൂള്‍ മാനേജുമെന്റ് പിഴക് തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു

0

ഒരു പിഞ്ചോമനയ്ക്കു നേരെ നടന്ന ക്രൂരത പുറത്തുകൊണ്ടുവന്നതിന് അധ്യാപികയ്ക്കു ജോലി നഷ്ടപ്പെട്ടത് ഒരു തരത്തിലും അംഗീകാരിക്കാന്‍ സാധിക്കാത്ത കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ മാനേജുമെന്റ് പിഴക് തിരുത്തുമെന്നു പ്രതീക്ഷിക്കുന്നതായും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കുട്ടികള്‍ നമ്മുടെ നാടിന്റെ സമ്പത്താണ് . അവര്‍ ശരിയായ ദിശയില്‍ വളര്‍ന്നു വലുതാവുകയും വേണം. കുരുന്നുകളോടുള്ള ക്രൂരത ഏതു ഭാഗത്തു നിന്നുണ്ടായാലും വച്ചുപൊറുപ്പിക്കാന്‍ കഴിയാത്തതാണ്. അത്തരം ക്രൂരതകള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് അഭിനന്ദാര്‍ഹം തന്നെ.

കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു പിഞ്ചോമനയക്ക് നേരെ നടന്ന ക്രൂരത പുറത്തു കൊണ്ടുവന്നതിന് അധ്യാപികയ്ക്ക് ജോലി നഷ്ടപ്പെട്ടു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ടു. ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണിത്. കുട്ടിക്കു നേരെ നടന്ന ക്രൂരത പുറത്തെത്തിച്ചതിന് അഭിമാനിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സംഭവിച്ച പിശക് ആ സ്‌കൂള്‍ മാനേജ്‌മെന്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വീടു പോലെ തന്നെ കുട്ടികള്‍ സുരക്ഷിതമായി പരിപാലിക്കപ്പെടേണ്ട ഇടങ്ങളാണ് സ്‌കൂളുകള്‍. ഇത്തരം വിഷയങ്ങളില്‍ നിയമപരമായ മാര്‍ഗം തേടുന്നതിനാകണം അധ്യാപകരുടെ ഊന്നല്‍.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here