വിമാനത്താവളത്തില്‍ നവാസ് ഷെരീഫിനെയും മകളെയും അറസ്റ്റ് ചെയ്തു, ലാഹോറില്‍ സംഘര്‍ഷം

0

ലഹോര്‍: ലണ്ടനില്‍ നിന്ന് രാജ്യത്ത് മടങ്ങിയയെത്തിയ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തെയും ലാഹോര്‍ വിമാനത്താവളത്തില്‍വച്ച് അറസ്റ്റ് ചെയ്തു. നാഷണല്‍ അക്കൗണ്ടബിലിറ്റി ഉദ്യോഗസ്ഥരാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇരുവര്‍ക്കും പാകിസ്താന്‍ കോടതി കഴിഞ്ഞയാഴ്ച തടവുശിക്ഷ വിധിച്ചിരുന്നു.

മറിയത്തിന്റെ ഭര്‍ത്താവ് ക്യാപ്ടര്‍ (റിട്ട.) മുഹമ്മദ് സഫ്ദറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പാകിസ്ഥാനിലെ വരും തലയമുറയ്ക്കു വേണ്ടിയുള്ള ത്യാഗമാണിതെന്നും ഇത്തരം അവസരം പിന്നീട് ലഭിച്ചെന്നു വരില്ലെന്നും നവാസ് ഷെരീഫ് പാകിസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെ അബുദാബി വിമാനത്താവളത്തില്‍ പ്രതികരിച്ചിരുന്നു. പത്തു വര്‍ഷം തടവും 80 ലക്ഷം പൗണ്ട് പിഴയുമാണ് ഷെരീഫിനു വിധിച്ചിട്ടുള്ളത്. കൂട്ടുപ്രതികളായ മകള്‍ മറിയം ഏഴു വര്‍ഷവും മരുമക ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദര്‍ ഒരു വര്‍ഷവും തടവുശിക്ഷ അനുഭവിക്കണം.

അറസ്റ്റില്‍ പ്രതിഷേധിച്ച് ലാഹോറില്‍ പല സ്ഥലങ്ങളിലും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here