ഷെരീഫിന് തിരിച്ചടി, ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി മുന്നില്‍…പാകിസ്ഥാനില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

0

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ തെരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പാകിസ്ഥാന്‍ തഹ്‌രീകെ ഇന്‍സാഫിന് (പി.ടി.ഐ) മുന്നേറ്റം.

കനത്ത പട്ടാളക്കാവലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാകിസ്താന്‍ മുസ്‌ലിം ലീഗ് നവാസ് (പി.എം.എല്‍എന്‍) രണ്ടാം സ്ഥാനത്താണ്. നവാസ് ശരീഫ് അഴിമതിക്കേസില്‍ ജയിലിലായ സാഹചര്യത്തില്‍ സഹോദരന്‍ ശഹബാസ് ശരീഫ് ആണ് പാര്‍ട്ടിയെ നയിക്കുന്നത്. ഇമ്രാന്‍ ഖാന്‍ മത്സരിച്ച അഞ്ചു സീറ്റുകളിലും മുന്നിലാണ്. ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവലിന്റെ പി.പി.പിയാണ് മൂന്നാം സ്ഥാനത്ത്.

പി.ടി.ഐ ഏറ്റവും വലിയ ഒറ്റകക്ഷിയായാലും രാജ്യത്ത് തൂക്കുസഭ വരാനാണ് സാധ്യതയെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അങ്ങിനെയെങ്കില്‍ പി.പി.പിയുടെ പിന്തുണ നിര്‍ണായകമാകും. പുതിയ സംവിധാനമാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. ഫലം അനിശ്ചിതമായി വൈകുകയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here