കുമ്പസാരത്തിന്റെ മറവില്‍ പീഡനം: എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു, മുന്‍കൂര്‍ ജാമ്യം തേടി വൈദികന്‍ ഹൈക്കോടതയില്‍

0

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക വിവാദത്തില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. പ്രതിചേര്‍ക്കപ്പെട്ട നാലു വൈദികരില്‍ ഒരാള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.

തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടില്‍ ഫാ. എബ്രഹാം വര്‍ഗീസ് (സോണി), കറുകച്ചാല്‍ കരുണഗിരി എം.ജി.ഡി. ആശ്രമാംഗം ഫാ. ജോബ് മാത്യു, തുമ്പമണ്‍ ഭദ്രാസനത്തിലെ കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ. ജോര്‍ജ് എന്നിവരാണ് പ്രതികള്‍.

എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതോടെ ഇവരുടെ അറസ്റ്റ് ഉടനു്ണ്ടാകുമെന്നാണ് സൂചന. അതേസമയം ഫാ. എബ്രഹാം വര്‍ഗ്ഗീസ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here