നഴ്‌സുമാരുടെ ലോങ്മാര്‍ച്ചിന് പിന്തുണ, ഒപ്പം നടക്കുമെന്ന് വി.ടി. ബല്‍റാം

0

കേരളത്തിലെ നഴ്‌സിംഗ് സമൂഹത്തിന്റെ ലോങ്മാര്‍ച്ചിനു പിന്തുണയുമായി തൃത്താല എം.എല്‍.എ വി.ടി. ബല്‍റാം. ലോങ്മാര്‍ച്ചില്‍ താനും പങ്കെടുക്കുമെന്നു ഫെയ്‌സ് ബുക്ക് ലൈവില്‍ എം.എല്‍.എ പ്രഖ്യാപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെയും ലൈവിന്റെയും പൂര്‍ണ്ണരൂപം വായിക്കാം:

#Walk_For_Justice
കേരളത്തിലെ നേഴ്സിംഗ് സമൂഹം നീതി തേടിയുള്ള അന്തിമ സമരത്തിലേക്ക് പ്രവേശിക്കുകയാണ്. ചേർത്തലയിൽ നിന്ന് യുഎൻഎയുടെ നേതൃത്ത്വത്തിൽ ഏപ്രിൽ 24ന് തുടങ്ങുന്ന നഴ്സുമാരുടെ ലോംഗ് മാർച്ച് ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തേക്കാണ് നടന്നു നീങ്ങുന്നത്.

ഏറ്റവും കൂടുതൽ തൊഴിൽ ചൂഷണങ്ങൾ നിലനിൽക്കുന്ന, ന്യായമായ സേവന വേതന വ്യവസ്ഥകൾ ഇന്നും ഒരു സ്വപ്നമായി അവശേഷിക്കുന്ന ഈ മേഖലയിലെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിച്ചേ പറ്റൂ. വാഗ്ദാനങ്ങൾ വാരിക്കോരി നൽകുകയും പിന്നീടത് നടപ്പാക്കാൻ യാതൊരു താത്പര്യവും കാണിക്കാതിരിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിന് ഇനിയെങ്കിലും കണ്ണു തുറക്കാനും ഉചിതമായ രീതിയിൽ ഇടപെടാനും സാധിക്കേണ്ടതുണ്ട്. നമ്മുടേത് ഒരു ജനാധിപത്യമാകയാൽ ഇത്തരം ക്രിയാത്മക നടപടികളിലേക്ക് സർക്കാരിനെ പ്രേരിപ്പിക്കുന്ന തരത്തിൽ ഈ ലോംഗ് മാർച്ചിന് പിന്തുണയർപ്പിച്ച് കടന്നുവരാൻ കേരളീയ പൊതുസമൂഹത്തിനും ബാധ്യതയുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

ഈ സമരത്തിന് എന്റെ പിന്തുണ അറിയിക്കുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here