പ്രണബ് മുഖര്‍ജി അഭിനവ യൂദാസായി  മാറിയെന്ന് സുധീരന്‍

0
നാഗ്പൂരിലെ ആര്‍.എസ്.എസ്. ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്ത പ്രണബിനെ ആദ്യം വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തിന്റെ പ്രസംഗം കേട്ടതോടെ പിന്‍വലിഞ്ഞെങ്കിലും കെ.പി.സി.സി. മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍ പഴയ നിലപാടില്‍തന്നെ. ആര്‍.എസ്.എസുകാര്‍ക്ക് മതേതര ഭാരതത്തെക്കുറിച്ച് ക്ലാസെടുത്തതോടെയാണ് പ്രണബിനെതിരേ തിരിഞ്ഞ കോണ്‍ഗ്രസുകാര്‍ കൈയടിച്ചുതുടങ്ങിയത്. എന്നാല്‍ ആര്‍.എസ്.എസ് സ്ഥാപകനായ ഹെഡ്‌ഗേവാറിനെ ഭാരതത്തിന്റെ മഹാനായ പുത്രന്‍ എന്നുവിശേഷിപ്പിച്ചത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ തള്ളിപ്പറയുന്നതാണെന്ന് വി.എം. സുധീരന്‍ പറഞ്ഞു.
ബ്രിട്ടീഷ് രാജിന്റെ വിനീത വിധേയനായി രാജ്യത്തെ സ്വാതന്ത്രസമര പ്രസ്ഥാനത്തെ എതിര്‍ത്ത ആര്‍.എസ്.എസ്. സ്ഥാപകനെങ്ങനെ ഭാരതത്തിന്റെ മഹാനായ പുത്രനാകുമെന്ന ചോദ്യമാണ് സുധീരന്‍ ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ്സിലൂടെ എല്ലാം നേടിയ പ്രണബ് അഭിനവ യൂദാസായി മാറിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഫെയ്‌സ്ബുക്ക്‌പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

” ആര്‍.എസ്.എസ് സ്ഥാപകനായ ഹെഡ്‌ഗേവാറിനെ ഭാരതത്തിന്റെ മഹാനായ പുത്രന്‍ എന്ന് വിശേഷിപ്പിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടേത് തികച്ചും അവസരവാദപരമായ നിലപാടാണ്.
ബ്രിട്ടീഷ് രാജിന്റെ വിനീത വിധേയനായി രാജ്യത്തെ സ്വാതന്ത്രസമര പ്രസ്ഥാനത്തെ എതിര്‍ത്ത ആര്‍.എസ്.എസ്. സ്ഥാപകനെങ്ങനെ ഭാരതത്തിന്റെ മഹാനായ പുത്രനാകും.?
സ്വാതന്ത്ര്യസമര പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയ നേതാക്കളും ഉയര്‍ത്തിപ്പിടിച്ച അമൂല്യമായ ആദര്‍ശങ്ങളെ തള്ളിപറഞ്ഞ ഹെഡ്‌ഗേവാറിനെ പുകഴ്ത്തുന്നതിന് ആര്‍.എസ്.എസ് ആസ്ഥാനത്തെത്തിയ പ്രണബ് മുഖര്‍ജി യഥാര്‍ത്ഥത്തില്‍ തള്ളിപ്പറഞ്ഞത് സ്വാതന്ത്രസമര പ്രസ്ഥാനത്തെയും അതിന്റെ പ്രതീകമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയുമാണ്.
കോണ്‍ഗ്രസ്സിലൂടെ എല്ലാം നേടിയ പ്രണബ്ജിയോട് ഒന്നേ പറയാനുള്ളൂ, ‘പ്രണബ്ജി, ഇത് വേണ്ടായിരുന്നു, അഭിനവ യൂദാസായി അങ്ങ് മാറരുതായിരുന്നു.’

Loading...

LEAVE A REPLY

Please enter your comment!
Please enter your name here