ജയില്‍ കിടക്കണോ? എനിക്കെന്താ…!!!! വിനായകന്റെ പ്രതികരണം

0

അശഌലകരമായി സംസാരിച്ചുവെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ അറസ്റ്റുചെയ്യാനുള്ള നീക്കത്തിലാണ് പോലീസ് എന്ന വാര്‍ത്തകള്‍ക്കുപിന്നാലെ വിനായകന്റെ പ്രതികരണം. ”ഇവര്‍ എന്താണ് പറയുന്നത്? പോലീസിനെക്കൊണ്ട് പിടിപ്പിക്കുമെന്നോ? പിടിച്ചോട്ടെ, ജയിലില്‍ കിടക്കണോ? എനിക്കെന്താ..?” എന്നായിരുന്നു വിനായകന്റെ മറുപടി. ആദ്യമായാണ് ഇക്കാര്യത്തില്‍ വിനായകന്റെ പ്രതികരണം വരുന്നത്.

സ്വതസിദ്ധമായ ശൈലിയിലായിരുന്നു പ്രതികരണം. ഒരു പരിപാടിയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട യുവതിയോട് ഒപ്പം കിടക്കാമോയെന്ന് ആവശ്യപ്പെട്ട് അശഌലം പറഞ്ഞൂവെന്നാണ് വിനായകനെതിരേയുള്ള പരാതി. കേസിനെ നിയമപരമായി നേരിടുമെന്നും വിനായകന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here