ശ്രീകുമാരന്‍ മേനോന്‍ എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് ചാരു കസാലയിലങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുകയാണോ? മഞ്ജുവിനെ പിന്‍തുണച്ച് വിധു വില്‍സന്റ്

0

വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരണത്തിന് മുന്‍െൈകയെടുത്തിട്ട് പിന്‍വലിഞ്ഞെങ്കിലും മഞ്ജുവാര്യരെ തുണച്ച് സംവിധായക വിധുവില്‍സന്റ്. വിധു ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകരെയും നടിമാരെയും അണിനിരത്തിയാണ് മഞ്ജുവാര്യര്‍ പുതിയ വനിതാസംഘടനയ്ക്ക് തിരികൊളുത്തിയത്. എന്നാല്‍ തുടര്‍ന്ന് പല പ്രതിസന്ധിഘട്ടങ്ങളിലും സംഘടയോടൊപ്പം നില്‍ക്കാന്‍ മഞ്ജു തയ്യാറായില്ല. സംഘടനയിലെ പ്രമുഖര്‍ക്ക് അവസരം കുറഞ്ഞിട്ടും നയപരമായി നിന്ന മഞ്ജുവിന് തുടരവസരം ലഭിച്ചുകൊണ്ടിരുന്നു.

ശ്രീകുമാരന്‍ മേനോന്‍ വിഷയത്തില്‍ വനിതാ സംഘടനയിലെ പ്രമുഖ നടിമാര്‍ മൗനം പാലിക്കുകയും ചെയ്തു. എന്നാല്‍ വനിതാ സംഘടനയിലെ തലപ്പത്തുള്ള സംവിധായിക വിധുവില്‍സന്റ് മഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തി.

തൊഴില്‍ തരുന്നയാള്‍ തൊഴില്‍ ദാതാവാണ്, അതിനര്‍ത്ഥം അയാള്‍ തൊഴിലാളിയുടെ ഉടമയാണെന്നല്ലെന്നും വിധു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മഞ്ജു മലയാളത്തിലെ എണ്ണം പറഞ്ഞ അഭിനേത്രികളില്‍ ഒരാളാണ്. അവരുടെ തൊഴില്‍ നൈപുണ്യമാണ് അവരെ സിനിമയിലേക്ക് തിരികെ കൊണ്ടുവന്നതും ഇവിടം വരെ എത്തിച്ചതെന്നും അതിന്റെ മുഴുവന്‍ ക്രെഡിറ്റും ഓണര്‍ഷിപ്പും മഞ്ജുവിന് മാത്രം അവകാശപ്പെട്ടതാണെന്നും വിധു കുറിച്ചു.

മേനോന്‍ ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് ചാരു കസാലയിലങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുകയാണോ? എന്നും വിധു പരിഹസിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

തൊഴില്‍ തരുന്നയാള്‍ തൊഴില്‍ ദാതാവാണ്, അതിനര്‍ത്ഥം അയാള്‍ തൊഴിലാളിയുടെ ഉടമയാണെന്നല്ല. മഞ്ജു വാര്യര്‍ക്കെതിരെയുള്ള ശ്രീകുമാരമേനോന്റെ ഫേസ്ബുക് പോസ്റ്റ് വായിച്ചപ്പോള്‍ ആദ്യം തോന്നിയത് ഇതാണ്.

സിനിമയില്‍ നിന്നും അല്പ കാലം മാറി നിന്നിട്ട് മഞ്ജു മടങ്ങി വരുമ്പോള്‍ അത് താനുണ്ടാക്കി കൊടുത്ത ഇടമായിരുന്നു എന്ന് ഒരാള്‍ കരുതുന്നുണ്ടെങ്കില്‍ അയാളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ഫ്യൂഡല്‍ ദാര്‍ഷ്ട്യം എത്രത്തോളം വലുതാണെന്ന് നമുക്കൂഹിക്കാം.
തൊഴിലെടുക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. മറ്റാരെപ്പോലെയും ആവശ്യമെന്ന് തോന്നുന്ന പക്ഷം ജോലി നിര്‍ത്തി പോകാനും മടങ്ങി വരാനും എന്തു ജോലി, ആരോടൊപ്പം എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കാനും മഞ്ജുവിന് അവകാശമുണ്ട്.

മഞ്ജു മലയാളത്തിലെ എണ്ണം പറഞ്ഞ അഭിനേത്രികളില്‍ ഒരാളാണ്. അവരുടെ തൊഴില്‍ നൈപുണ്യമാണ് അവരെ സിനിമയിലേക്ക് തിരികെ കൊണ്ടുവന്നതും ഇവിടം വരെ എത്തിച്ചതും. അതിന്റെ മുഴുവന്‍ ക്രെഡിറ്റും ഓണര്‍ഷിപ്പും മഞ്ജുവിന് മാത്രം അവകാശപ്പെട്ടതാണ്. ശ്രീമാന്‍ ശ്രീകുമാര്‍, പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കള്‍ അറിഞ്ഞില്ലേ?

അതോ മേനോന്‍ ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് ചാരു കസാലയിലങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുകയാണോ?”

തൊഴിൽ തരുന്നയാൾ തൊഴിൽ ദാതാവാണ്, അതിനർത്ഥം അയാൾ തൊഴിലാളിയുടെ ഉടമയാണെന്നല്ല. മഞ്ജു വാര്യർക്കെതിരെയുള്ള ശ്രീകുമാരമേനോന്റെ…

Vidhu Vincent ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಅಕ್ಟೋಬರ್ 22, 2019

LEAVE A REPLY

Please enter your comment!
Please enter your name here