കൊല്ലം: ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കൊപ്പമെന്ന നിലപാട് സ്വീകരിച്ചിട്ടും തന്നെ വേട്ടയാടിയതായി വെള്ളാപ്പള്ളി. സമരത്തിന് തെരുവിലിറങ്ങരുതെന്ന് താന്‍ പറഞ്ഞതിനും കാരണമുണ്ട്. പിന്നാക്കക്കാര്‍ എടുത്തു ചാടുമെന്നും മുന്നോക്ക വിഭാഗക്കാര്‍ ബുദ്ധിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിനിറങ്ങിയ കെ.സുരേന്ദ്രന്റെ പേരില്‍ നൂറിലധികം കേസുകളാണ് നിലവിലുള്ളത്. എന്നാല്‍ ശബരിമല സമരത്തിന് തിരികൊളുത്തിയ ശ്രീധരന്‍പിള്ളയുടെ പേരില്‍ ഒരു കേസെങ്കിലുമുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. കൊല്ലം യൂണിയന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ആദ്യ വീടിന്റെ സമര്‍പ്പണവും മറ്റുള്ളവയുടെ തറക്കല്ലിടലും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

LEAVE A REPLY

Please enter your comment!
Please enter your name here