പേടിക്കേണ്ടതായി ഒന്നും ഇല്ല, പുരോഗതി ഉള്ളതിനാല്‍ ഉടന്‍ വാര്‍ഡിലേക്കു മാറ്റും… വാവ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

0
10

പാമ്പുകടിയേറ്റു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പലതരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. അസത്യങ്ങള്‍ക്ക് അവസാനം കുറിച്ച് വാവാ സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് എത്തി. പേടിക്കേണ്ടതായി ഒന്നും ഇല്ലെന്നും ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉള്ളതിനാല്‍ അധികം വൈകാതെ വാര്‍ഡിലേക്കു മാറ്റുമെന്നും വാവ ഔദ്യോഗിക പേജില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നമസ്‌കാരം…??

13/02/2020 പത്തനാപുരത്തിനു അടുത്ത് വെച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന 10.30am സമയത്തു അപ്രതീക്ഷിതമായ കടി കിട്ടുകയും തുടര്‍ന്ന് 1.30 നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതുകൊണ്ട് ഹോസ്പിറ്റലില്‍ വെച്ച് തുടര്‍ചികിത്സാ പരമായി MDICUല്‍ പ്രേവേശിപ്പിക്കുകയും ചെയ്തു.

ഒരുപാട് fake ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോള്‍ ഈ പോസ്റ്റ് ഇടുന്നത്. സോഷ്യല്‍ മീഡിയയിലും നവമാധ്യമങ്ങളില്‍ കൂടി വരുന്ന തെറ്റിദ്ധാരണ ആയ വാര്‍ത്തകള്‍ക്കു പിന്നില്‍ ആരും പോകാതിരിക്കുക..

പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല. ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതിനാല്‍ ഉടന്‍ തന്നെ ward-ലേക്ക് മാറ്റും. MDICU-യില്‍ ആയതുകൊണ്ട് ആണ് ഞാന്‍ ഇതുവരെ ഒന്നും പങ്കുവെക്കാതെ ഇരുന്നത്. ward-ലേക്ക് വന്നതിനു ശേഷം എന്റെ ആരോഗ്യ പുരോഗതികള്‍ ഈ പേജിലൂടെ update ചെയ്യുന്നതാണ്.മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ സൂപ്രണ്ട് സാറിനും ഹോസ്പിറ്റലില്‍ ജീവനക്കാര്‍ക്കും,

എന്നെ സ്‌നേഹിക്കുന്ന എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന എല്ലാ സഹോദരി സഹോദരന്മാര്‍ക്കും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു.

സ്‌നേഹപൂര്‍വ്വം?

വാവ സുരേഷ്

LEAVE A REPLY

Please enter your comment!
Please enter your name here