ശനിയാഴ്ചയും നിരവധി ഫോണ്‍കോളുകള്‍ വന്നു. അതില്‍ രണ്ടിടത്ത് പിടിക്കേണ്ടത് രാജവെമ്പാലകളായിരുന്നു. രണ്ടും രണ്ട് ജില്ലകളില്‍.

56 കുഞ്ഞുങ്ങളെ പ്രസവിച്ച അണലിയുടെ പരിചരണം കൂടെയുള്ളവരെ ഏല്‍പ്പിച്ച് പുറപ്പെട്ടു. പിടിക്കുന്നത് എന്റെ കണക്കു പുസ്തകത്തിലെ 111 ഉം, 112 -ാമത്തെയും രാജവെമ്പാലകളെയാണ്. 111-ാമത്തേത് പത്തനംതിട്ട ജില്ലയിലെ കോന്നി ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള മണ്ണാറപ്പാറ സ്‌റ്റേഷന്‍ പരിധിയില്‍ പിറവത്തൂരിനടുത്ത് ചെമ്പനരുവിയില്‍ സത്യന്റെ വീട്ടില്‍ അടുക്കളയില്‍ നിന്നാണ് പിടികൂടിയത്. കൂട്ടിയിട്ടിരുന്ന വിറകുകള്‍ക്കിടയില്‍ നിന്ന്, 5 വയസു പ്രായമുള്ള 11 അടി നീളം വരുന്ന പെണ്‍ രാജവെമ്പാല.

അവിടെ നിന്നും 16 കിലോമീറ്റര്‍ അകലെ അച്ചന്‍കോവില്‍ ഫോറസ്റ്റ് ഡിവിഷന്‍ തടി ഡിപ്പോയിലായിരുന്ന അടുത്ത അതിഥി. ഏഴു വയസ്. വനം ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം രണ്ടു രാജവെമ്പാലകളെയും അച്ചന്‍കോവില്‍ ചിറ്റാര്‍ വനമേഖലയിലെ ഉള്‍വനത്തില്‍ തുറന്നുവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here