പറന്നുവന്ന് കണ്ണില്‍കൊത്തും, സംസ്‌കാരം വരെ നോക്കിയിരിക്കുമെന്നൊക്കെയാണ് പറഞ്ഞു പരത്തുന്നത്

0

vava 22പറന്നുവന്ന് കണ്ണില്‍കൊത്തും. കൊത്തിയാല്‍ ആളു മരിക്കും. മരിച്ചയാളെ സംസ്‌കരിക്കുന്നതുവരെ നോക്കിയിരിക്കുന്ന അപകടകാരിയാണ് കൊമ്പേറിയെന്നൊക്കെയാണ് പഴമക്കാര്‍ പറയുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റാണെന്നാണ് അനുഭവം.

വെനമില്ലാത്ത വിഭാഗക്കാരാണ് കൊമ്പേറികള്‍. നാട്ടിന്‍പുറങ്ങളില്‍ കണ്‍കൊത്തി, വില്ലൂന്നി, മരങ്കേറി പാമ്പ് തുടങ്ങിയ പേരുകളില്‍ ഇവര്‍ അറിയപ്പെടുന്നുണ്ട്. കൊമ്പ് കയറി പാമ്പെന്നാണ് പൂര്‍വികള്‍ വിളിച്ചിരുന്നത്.
അധികസമയവും മരത്തിലാണ് ഇവര്‍ കഴിച്ചുകൂട്ടുന്നത്. ഒരു മരത്തില്‍ നിന്ന് മറ്റൊരു മരത്തിലേക്ക് ചാടിപോകാന്‍ നല്ല കഴിവാണ്. മരച്ചില്ലകളില്‍ തൂങ്ങി കിടക്കും. അങ്ങനെ കിടക്കുമ്പോള്‍ നടന്നുപോകുന്നവരുടെ ശരീരത്തില്‍ തട്ടിയാല്‍ കടിയും കിട്ടാം.

കടിച്ചാല്‍ മുറിയും. പക്ഷേ പേടിക്കേണ്ട കാര്യമില്ല. വെനമില്ലാത്തവരാണ്. കടിച്ചത് കൊമ്പേറിയാണെന്ന് ഉറപ്പാണെങ്കില്‍ ആശുപത്രിയില്‍ പോകേണ്ടതില്ല.

പരന്നതല, വലിയ കണ്ണുകള്‍, നീണ്ട ശരീരം അടിഭാഗം വെള്ളനിറത്തിലിരിക്കും. ഒന്നര മീറ്റര്‍ നീളം കണ്ടുവരുന്നു. ഇവര്‍ പ്രധാനമായും പകല്‍സമയങ്ങളിലാണ് ഇരതേടുന്നത്. പമറ്റു പാമ്പുകളെപ്പോലെ ല്ലി, ഓന്ത് ചെറുപക്ഷികള്‍ തുടങ്ങിയവയെ എല്ലാം ഭക്ഷിക്കും.

കടിച്ചു പിടിച്ച് ഇര ചത്തുവെന്ന് ഉറപ്പു വരുത്തും. അതിനുശേഷ മേ കഴിക്കൂ. മുട്ടയിടുന്നവരാണ്. ആറു മുതല്‍ എട്ടുവരെ മുട്ട ഒരു സീസണില്‍ ഇടും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here