ധനമന്ത്രിയെന്നാല്‍ ‘വിത്ത് മന്ത്രി’ ഹിന്ദി പഠിക്കുന്നതു കൊണ്ട് ഗുണംമുണ്ടെന്ന് വി.ടി.ബല്‍റാം

0

ഹിന്ദി ഭാഷയുടെ പേരില്‍ വിവാദംകൊളുത്തിയ ആഭ്യന്തരമന്ത്രി അമിത്ഷായെ ട്രോളി വി.ടി.ബല്‍റാം. ഒരു രാജ്യം ഒരു ഭാഷ എന്ന നിലയിലേക്കുള്ള പോക്കാണ് ഹിന്ദി ഭാഷ എല്ലാവരും പഠിക്കണമെന്ന അമിത്ഷായുടെ അഭിപ്രായത്തിനെതിരേ വിവാദം കടുക്കുന്നത്. ദക്ഷിണേന്ത്യയിലാകെ ഈ വിവാദം കത്തിപ്പടരുന്നതിനിടെയാണ് വി.ടി. ബല്‍റാം ഹിന്ദി പഠിക്കുന്നതിന്റെ ഗുണം വിവരിച്ചത്.

രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നഘട്ടത്തില്‍ അതിലേക്കു ശ്രദ്ധകൊടുത്തുകൊണ്ടുള്ള പ്രതികരണമാണ് ബല്‍റാം നടത്തിയത്. ഹിന്ദി പഠിക്കുന്നത് കൊണ്ട് ഗുണമുണ്ടെന്നും ധനമന്ത്രിക്ക് ഹിന്ദിയില്‍ വിത്ത് മന്ത്രി എന്നാണ് പറയുന്നത്. വിത്തെടുത്ത് കുത്തി തിന്നേണ്ടി വരുന്ന ഇപ്പോഴത്തെ സാമ്ബത്തികസ്ഥിതിയെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല വാക്ക് വേറെ ഏത് ഭാഷയിലുണ്ടെന്നും ബല്‍റാം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഹിന്ദി പഠിക്കുന്നത് കൊണ്ട് ഒരു ഗുണവുമില്ല എന്ന് പറഞ്ഞുകൂടാ. ധനമന്ത്രിക്ക് ഹിന്ദിയില്‍ പറയുന്നത് ‘വിത്ത് മന്ത്രി’ എന്നാണ്. വിത്തെടുത്ത് കുത്തിത്തിന്നേണ്ടി വരുന്ന ഇന്നത്തെ സാമ്ബത്തികസ്ഥിതിയെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല വാക്ക് വേറെ ഏത് ഭാഷയിലുണ്ട്?

ഹിന്ദി പഠിക്കുന്നത് കൊണ്ട് ഒരു ഗുണവുമില്ല എന്ന് പറഞ്ഞുകൂടാ. ധനമന്ത്രിക്ക് ഹിന്ദിയിൽ പറയുന്നത് "വിത്ത് മന്ത്രി" എന്നാണ്….

VT Balram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಸೆಪ್ಟೆಂಬರ್ 14, 2019

LEAVE A REPLY

Please enter your comment!
Please enter your name here