ഇത്രയും കാലം മനസില്‍ കൊണ്ടു നടന്ന വേദന ഇന്ന് തുറന്നെഴുതിപ്പിച്ചു ചിലര്‍ ! തുറന്നടിച്ച് തെരുവോരം മുരുകന്‍

0

വിദേശ വനിത ലിഗയുടെ മരണത്തില്‍ ഇടപെട്ടതിലൂടെ വിവാദത്തിലായ അശ്വതി ജ്വാലയെയും മനുഷ്യാവകാശ കമ്മിഷനെയും കമ്മിഷന്‍ ഓഫീസില്‍ പി.ആര്‍.ഒ നടത്തുന്ന ഇടപെടലുകളെയും അടന്നാക്രമിച്ച് തെരുവോരം മുരുകന്‍ രംഗത്ത്. മനുഷ്യാവകാശ കമ്മിഷന്‍ കേന്ദ്രീകരിച്ച് തനിക്കും തെരുവോരത്തിനും എതിരെ നടന്ന പ്രവര്‍ത്തനങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി അടക്കമുള്ളവരെ സമീപിക്കുമെന്ന് മുരുകന്‍ വ്യക്തമാക്കി.

മുരുകന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ബഹു: മനുഷ്യവകാശ കമ്മീഷന്‍ ശ്രീജിത്തിന്റെ കാര്യത്തില്‍ വിധി പ്രഖ്യപിച്ചു. നേരിട്ടു കണ്ട് മൊഴിയെടുത്തല്ലോ?
എന്തേ എനിക്കെതിരേ കിട്ടിയ പരാതിയില്‍ എന്റെ ഭാഗം കേള്‍ക്കാതെ എനിക്കെതിരെ വിധി പ്രഖ്യാപിച്ചു. അങ്ങയുടെ പി ആര്‍ ഒ പി ഐം വിനുകുമാര്‍ ആരുടെ ഉത്തരവു പ്രകാരമാണ് എന്റെ പ്രസ്ഥാനത്തിനെതിരെ വാര്‍ത്ത കുറിപ്പ് ഇറക്കിയത്??

അങ്ങയുടെ ഓഫീസില്‍ നാലും അഞ്ചും തവണയും വിവരവകാശ നിയമ പ്രകാരം അപേക്ഷ നല്‍കുകയും പല തവണ ഫോണ്‍ മുഖാന്തരവും നേരിട്ട് ഓഫീസിലും ബന്ധപ്പെടുകയും ചെയ്തുവെങ്കിലും,
1) ജില്ല സാമൂഹിക നീതി ഓഫീസര്‍ അന്വേഷണം നടത്തിയ റിപ്പോര്‍ട്ടും സാമൂഹിക നീതി ഡയറക്ടര്‍ ബഹു: അനുപമ IAS അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കിയില്ല.
2) അങ്ങയുടെ ഓഫീസില്‍ പി ആര്‍ ഒ തയ്യാറാക്കുന്ന വാര്‍ത്തക്കുറിപ്പ് തിരുവനന്തപുരത്തുള്ള അശ്വതിക്ക് ഫേസ്ബുക്കില്‍ പോസ്റ്റിടാന്‍ ആരു നല്‍കി?
എന്ന കാര്യം അന്യേഷിച്ച് മനുഷ്യ അവകാശ കമ്മീഷന്‍ ഓഫീസില്‍ ഞാനെത്തിയപ്പോള്‍ അവിടെ ജോലി ചെയ്യുന്ന വ്യക്തികള്‍ പറഞ്ഞു.
തുടക്കം മുതല്‍ പി ആര്‍ ഒ ഇടപെടല്‍ വളരെ വ്യക്തമാവുന്ന തരത്തില്‍ എന്റെ ഫയലുകള്‍ പൂഴ്ത്തുകയും വേണ്ടപ്പെട്ടവര്‍ക്ക് ഈ ഫയലിലെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുകയും ചെയ്തു. എനിക്ക് കിട്ടേണ്ട ഹാജരാവാനുള്ള നോട്ടീസ് പി.ആര്‍ ഒ ഇടപെട്ട് തടഞ്ഞു.

ഇതിന്റെ പിന്നില്‍ ചുക്കാന്‍ പിടിച്ചതും പരാതി കൊടുത്ത് എനിക്കെതിരെ കള്ള റിപ്പോര്‍ട്ട് പ്രചരിപ്പിക്കുകയും, കൊച്ചിയിലുള്ള മറ്റൊരു സ്ത്രീയെ വിളിച്ച് മുരുകനെതിരെ പരാതി കൊടുക്കുമോ എന്ന് അശ്വക ചോദിച്ചു.!!

ചില ഓണ്‍ലൈന്‍ മധ്യമങ്ങളിലും വ്യാജ വാര്‍ത്ത കൊടുപ്പിച്ചു സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തെരുവ് വെളിച്ചം പദ്ധതിയെ അട്ടിമറിക്കാന്‍ നടത്തിയ ഗൂഡാലോചനയാണ് പുറത്ത് കൊണ്ടു വരേണ്ടത്.

ആയതിനാല്‍ അങ്ങയുടെ ഉത്തരവും പി ആര്‍ ഒ വാര്‍ത്താക്കുറിപ്പും ഈ സ്ത്രീയുടെ ഇടപടെലും അന്യേഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഉടന്‍ തന്നെ
1.ബഹു: കേരള മുഖ്യമന്ത്രി,
2. ബഹു: ചീഫ് സെക്രട്ടറി
3 ബഹു: ഹൈക്കോടതി രജിസ്ട്രാര്‍
4 ബഹു:ഹൈക്കോടതി ചീഫ് ജസ്റ്റിസ്
5 ബഹു: ഡി ജി പി
എന്നിവര്‍ക്ക് പരാതി നല്‍കും.

ബഹു: മനുഷ്യാവകാശ കമ്മീഷന്‍ അറിയുന്നതിനു വേണ്ടി.
അങ്ങയെ പി ആര്‍ ഒ തെറ്റിദ്ധരിപ്പിച്ചു?

അങ്ങയെ നിയമം പഠിപ്പിക്കുകയല്ല ഞാന്‍! വെറും നാലാം ക്ലാസ് മാത്രം വിദ്യാഭ്യസമുള്ള ഞാന്‍ വളര്‍ന്നത് കൊച്ചി നഗരത്തിലെ തെരുവുകളിലും എച്ചില്‍ കൂനകളില്‍ നിന്നും വിശപ്പകറ്റാന്‍ ഭക്ഷണം വാരിക്കഴിക്കുകയും അവിടെ നിന്ന് അനാഥാലയത്തിലും തുടര്‍ന്ന് 17 വയസ്സില്‍ സാമൂഹിക പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.

എറണാകുളം കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡിലെ ദേശാഭിമാനി ബുക്സ്റ്റാളിലെ സഖാവ് മണി സായാഹ്ന പത്രം വില്‍ക്കാന്‍ അനുവാദം തന്നു. രാഷ്ട്രദീപിക സര്‍ക്കലേഷന്‍ മാനേജറായിരുന്ന കുര്യന്‍ സാറും പൗലോ സാറും ഒരു പത്രം വിറ്റാല്‍ 25 പൈസ കമ്മിഷനായി തന്നു. സ്വന്തമായി ഓട്ടോറിക്ഷ വാങ്ങുന്നതിനു വേണ്ടി കക്കൂസ വാരാനും ചില സമയങ്ങളില്‍ അമിഷ്ടം സെപ്റ്റിഗ് ടാങ്കില്‍ നിന്നും എടുത്ത് തലയില്‍ വെച്ച് ചുമന്നു കൊണ്ടു പോവുമ്പോള്‍ വായിലും മുഖത്തും ഒഴുകി വീഴാറുണ്ട്. എന്നിട്ടും ജീവിക്കാന്‍ വേണ്ടി ഞാന്‍ ആ ജോലി ചെയ്തു.
എനിക്ക് Mടw ഇല്ല!
Bടw ഇല്ല!
ഡോക്ടറേറ്റില്ല!
അനുഭവ w ഉണ്ട് സാര്‍!
10 വിരലുകൊണ്ട് ഈ കാലമത്രയും 10000ത്തില്‍ പരം മനുഷ്യരെ തെരുവില്‍ നിന്നും രക്ഷിച്ചു.

ഈ കൂട്ടത്തില്‍ കുഷ്ഠ രോഗികളും മാറാ രോഗികളും’ മാനസീക നില തകരാറിലായവരും ബാലവേല ബാല ഭിക്ഷാടനത്തിന് ഏര്‍പ്പെട്ട കുഞ്ഞുങ്ങളും ഉള്‍പ്പെടും.

രാഷ്ട്രപതി ആദരിച്ചു!
ഞാന്‍ ഈ കേരള മണ്ണിന്റെ എശസ്സ് ഉയര്‍ത്തിക്കാട്ടുക മാത്രമാണ് ചെയ്തിട്ടുള്ളത്.

അങ്ങയുടെ കയ്യില്‍ ഒരു പരാതി കിട്ടിയാല്‍ എന്റെ മനുഷ്യ അവകാശം കൂടി സംരക്ഷിക്കണ്ടെത് അങ്ങയുടെ ചുമതലയല്ലേ!

ഏകപക്ഷീയമായ ഈ വിധി കാരണം എന്റെ അനാഥാലയത്തില്‍ അന്തേവാസികള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന അരി, തുണി, മരുന്നുകള്‍ മറ്റ് സഹായങ്ങള്‍ വിധിയിലൂടെയും പത്രവാര്‍ത്തയിലൂടെ എന്നേയും എന്റെ പ്രസ്ഥാനത്തേയും സമൂഹത്തിന്റെ മുന്‍പില്‍ സംശയത്തിന്റെ മുള്‍ മുനയില്‍ നിറുത്തുകയും എന്റെ മാനസീക നില തകര്‍ക്കുകയും ആത്മഹത്യയെക്കുറിച്ച് പോലും ഞാന്‍ ചിന്തിച്ചിരുന്നു ഒരിക്കല്‍!. ചിറകു മുളക്കാത്ത എന്റെ മോനെ ഓര്‍ത്താണ് ഞാന്‍ പിന്തിരിഞ്ഞത്.

ഈ പരാതിയുടെ പിന്നിലും പി ആര്‍ ഒ യുടെ വാര്‍ത്താക്കുറിപ്പിലെ ഗൂഡാലോചനയും പുറത്തു കൊണ്ടു വരേണ്ടത് മനുഷ്യാവകാശ കമ്മീഷന്‍ ഓഫീസിന്റെ സുതാര്യത കൂടി ഉറപ്പു വരുത്തേണ്ടത് സാധാരണക്കാരായ എല്ലാവരുടേയും അവകാശമാണ്.

ഇനി ഇതു പോലെ ഒരു സാധാരണക്കാരനും മനുഷ്യ അവകാശ കമ്മീഷന്റെ ഭാഗത്തു നിന്നും അവകാശ ലംഘനങ്ങള്‍ക്ക് കുട പിടിക്കുന്ന പ്രവണത ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റിടുന്നത്. ഈ പോസ്റ്റില്‍ ഏന്തെങ്കിലും തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ്‍

ഇത്രയും കാലം മനസില്‍ കൊണ്ടു നടന്ന വേദന ഇന്ന് തുറന്നെഴുതിപ്പിച്ചു ചിലര്‍ !

എന്ന്
തെരുവോരം മുരുകന്‍


Loading...

LEAVE A REPLY

Please enter your comment!
Please enter your name here