സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച നടനും എം.പിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് നടന് ഹരീഷ് പേരടി. അങ്ങനെ എറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എറിയുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോദ്ധ്യമുണ്ടാവുകണമെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഇപ്പോഴത്തെ പോലെ ഒരു വൃത്തികെട്ട ഭരണം ഒരിക്കലും ഉണ്ടായിട്ടില്ലെന്നും സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിനെ കാലില്‍ തൂക്കിയെടുത്ത് അറബിക്കടലില്‍ എറിയണമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.
കുറിപ്പ് ചുവടെ:
‘അറബി കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക്. നിങ്ങള്‍ എറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം. എടുത്ത് എറിയുതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമര്‍ദ്ധമായി മാറുകയും അത് പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളില്‍ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണത്. ആ ചുഴലിയില്‍ പിന്നെ നിങ്ങളുടേത് എന്ന് പറയാന്‍ ഒന്നും അവശേഷിക്കില്ല. ഒരു ചുകന്ന സൂര്യന് മാത്രം കത്തി നില്ക്കും. കളമറിഞ്ഞ് കളിക്കുക.’
കുറിപ്പ് ചുവടെ