സി.പി.എമ്മിന്റെ ചെരുപ്പുതൂക്കുന്ന സാംസ്‌കാരികനായകരെ  പൊതുജനം കല്ലെറിയുമെന്ന് കെ.സുരേന്ദ്രന്‍

0
കേരളത്തില്‍ വീണ്ടും ദുരഭിമാനക്കൊല നടന്നിട്ടും വാതുറക്കാത്ത സാംസ്‌കാരിക നായകന്മാര്‍ക്കെതിരേ വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍. ദളിത് യുവാവ് കൊലചെയ്യപ്പെട്ടിട്ടും ആരും പുരസ്‌കാരം മടക്കിയില്ല, അശ്‌ളീലചിത്രം വരച്ചില്ല, ഒപ്പുശേഖരണം നടത്തി പത്രത്തിനു കൊടുത്തില്ല. പ്രണയത്തിനുവേണ്ടി തെരുവിലിറങ്ങിയ ചുംബനസമരക്കാരെയും കണ്ടില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇങ്ങനെപോയാല്‍ സി. പി. എമ്മിന്റെ ചെരുപ്പുതൂക്കുന്ന ഈ സാംസ്‌കാരികനായകരെ പൊതുജനം കല്ലെറിയുന്ന കാലം വിദൂരമല്ലെന്നും കെ.സുരേന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇത്തവണയും സാംസ്‌കാരിക നായകന്‍മാര്‍ പതിവു വൃത്തികേട് ആവര്‍ത്തിച്ചു. ഒരാളുടേയും നാവു പൊന്തിയില്ല. പുരസ്‌കാരം മടക്കിയില്ല. അശ്‌ളീലചിത്രം വരച്ചില്ല. ഒപ്പുശേഖരണം നടത്തി പത്രത്തിനു കൊടുത്തില്ല. ഒരു ദളിത് യുവാവിനെ പോലീസിന്റെ സഹായത്തോടെ കണ്ണു ചൂഴ്‌ന്നെടുത്തു സഖാക്കള്‍ കൊന്നു തള്ളിയിട്ടും ഇവരുടെയൊന്നും സദാചാരം ഉണര്‍ന്നില്ല. പ്രണയത്തിന് കയ്യൊപ്പുചാര്‍ത്താന്‍ മറൈന്‍ഡ്രൈവില്‍ ചുംബനസമരത്തിനിറങ്ങിയവരാരെയും എങ്ങും കണ്ടില്ല. ഇരുപത്തിനാലു സ്വാഭിമാനക്കൊലയും ഒരു ദുരഭിമാനക്കൊലയും നടത്തിയ സി. പി. എമ്മിന്റെ ചെരുപ്പുതൂക്കുന്ന ഈ സാംസ്‌കാരികനായകരെ പൊതുജനം കല്ലെറിയുന്ന കാലം വിദൂരമല്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here