”സുരാജേ….ഞാനാണ് ഗോപന്‍…”

0

ആകാശവാണി വാര്‍ത്തകളിലൂടെയും ശ്വാസകോശം സ്‌പോഞ്ചുപോലെയാണ് എന്ന പുകവലിക്കെതിരായ പരസ്യശബ്ദമായും നിറഞ്ഞുനിന്ന വലിയ മനുഷ്യനുമുന്നില്‍ പ്രണമമര്‍പ്പിച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്. ആദ്യകാലത്ത് മിമിക്രി വേദികളില്‍ സുരാജിന്റെ വെടിക്കെട്ട് ഐറ്റങ്ങളിലൊന്നായിരുന്നു ‘ശ്വാസകോശം’. ഒരിക്കല്‍ ആ ശബ്ദത്തിന്റെ ഉടമ തന്നെ കണ്‍മുന്നിലെത്തി ഞെട്ടിച്ച സംഭവം ഓര്‍ത്തുകൊണ്ടാണ് സുരാജ് ഫെയ്‌സ്ബുക്കില്‍ അദ്ദേഹത്തെപ്പറ്റി കുറിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:എന്റെ പിതൃതുല്യനായ ഗോപന്‍ ചേട്ടന്‍ നമ്മെ വിട്ട് യാത്രയായി


ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത് ഗോപന്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നമ്മുടെ ഒക്കെ കുട്ടികാലം മുതല്‍ കേട്ട് വളര്‍ന്ന ഒരു ശബ്ദമാണിത്.
ശബ്ദങ്ങളെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയ്ക്ക് ഞാന്‍ എന്നും ആരാധിച്ചിരുന്ന ഒരു ശബ്ദമായിരുന്നു ഗോപന്‍ ചേട്ടന്റേത്.. കുഞ്ഞുനാള്‍ മുതല്‍ റേഡിയോയിലൂടെ കേട്ട് തുടങ്ങിയ ഞാന്‍ അറിഞ്ഞ് തുടങ്ങിയ ശബ്ദം…അല്ലെങ്കില്‍ ഞാന്‍ ആദ്യകാലങ്ങളില്‍ അനുകരിച്ച് പഠിക്കാന്‍ ശ്രമിച്ചിരുന്നു ശബ്ദങ്ങളില്‍ ഒന്ന്….
2014 ഇല്‍ നാഷണല്‍ അവാര്‍ഡ് വാങ്ങാന്‍ ഡല്‍ഹിയില്‍ പോയപ്പോളാണ് ഗോപന്‍ ചേട്ടനെ ആദ്യമായി ഞാന്‍ കാണുന്നത്..
അന്ന് എന്റെ അടുത്ത് വന്ന്
സുരാജേ ഞാനാണ് ഗോപന്‍ സുരാജ് ഇമിറ്റേറ്റ് ചെയുന്ന മനുഷ്യന്‍…
ഞാനാകെ തരിച്ചു പോയി…
ഒരുപാട് വേദികളില്‍ ഞാന്‍ അവതരിപ്പിച്ച ശബ്ദത്തിന്റെ യഥാര്‍ത്ഥ ഉടമ..ശബ്ദത്തിലൂടെ മാത്രം ഞാന്‍ അരാധിച്ച ഗോപന്‍ ചേട്ടന്‍…. എന്റെ മുന്നില്‍.


നാഷണല്‍ അവാര്‍ഡ് കിട്ടി ആദ്യത്തെ സ്വീകരണം ഗോപന്‍ ചേട്ടന്റെ ക്ലബ്ബിന്റെ വകയായിരുന്നു ഡല്‍ഹിയില്‍…
അന്ന് തൊട്ട് ഒരു അച്ഛന്റെ സ്‌നേഹത്തോടെ കരുതലോടെ എന്റെ കൂടെ ഉണ്ടായിരുന്നു ഗോപന്‍ ചേട്ടന്‍…


ഇപ്പൊ പെട്ടെന്നൊരു ദിവസം അമ്പരിപ്പിച്ചു കൊണ്ട് വേദനിപ്പിച്ചു കൊണ്ട് ഗോപന്‍ ചേട്ടന്‍ യാത്രയാവുമ്പോള്‍ മറ്റൊന്നും പറയുവാന്‍ ആകാതെ നിശബ്ദനായി പോവുന്നു ഞാന്‍.
ഇനി ഈ ലോകത്ത് ഗോപന്‍ ചേട്ടന്‍ ഇല്ല എങ്കിലും കാലങ്ങള്‍ക്കപ്പുറവും കാലങ്ങളെ അതിജീവിച്ച് കൊണ്ട് ഗോപന്‍ ചേട്ടന്റെ ശബ്ദം നിലനില്‍ക്കും കാരണം ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന് കൊടുക്കാവുന്ന ഏറ്റവും വലിയ ഉപദ്ദേശമാണ് ഏതൊരു സിനിമയുടെ തുടക്കത്തിലും കൊടുത്തിരുന്ന ആ പരസ്യത്തിലൂടെ ഗോപന്‍ ചേട്ടന്‍ കൊടുത്തിരുന്നത് .


ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് വായു വലിച്ചെടുക്കാന് നിര്മ്മിച്ചിരിക്കുന്നത്. പക്ഷേ ചിലര്‍ സിഗരറ്റിന്റെ പുക വലിച്ച് കയറ്റാന്‍ ലംഗ്‌സ് ഉപയോഗിക്കുന്നു .ഒരു ശരാശരി പുകവലിക്കാരന്റെശ്വാസകോശത്തില്അടിഞ്ഞു കൂടുന്ന പുക പുറത്തെടുത്താല് അത് ഇത്രത്തോളം വരും. നിങ്ങളെ രോഗിയാക്കാന് അത് മതി. വലിയ രോഗി!


ആദരാഞ്ജലികള്‍

എൻ്റെ പിതൃതുല്യനായ ഗോപൻ ചേട്ടൻ നമ്മെ വിട്ട് യാത്രയായി ആകാശവാണി വാർത്തകൾ വായിക്കുന്നത് ഗോപൻ വർഷങ്ങൾക്ക് മുമ്പ് തന്നെ…

Suraj Venjaramoodu ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಏಪ್ರಿಲ್ 29, 2019

LEAVE A REPLY

Please enter your comment!
Please enter your name here