താനറിയുന്ന ദീലീപ് ഒന്നരപ്പൈസപോലും ചെലവാക്കില്ലെന്ന് ശ്രീനിവാസന്‍

0

നടന്‍ ദിലീപിനെ പിന്തുണയ്ച്ചും ‘വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ്’ സ്ത്രീകൂട്ടായ്മയെ വിമര്‍ശിച്ചും നടന്‍ ശ്രീനിവാസന്‍. അസുഖ ബാധിതനായശേഷമുള്ള ആശുപത്രിവാസവും വിശ്രമവും കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ നിലപാട് ആവര്‍ത്തിച്ചത്. മുമ്പും അദ്ദേഹം നടന്‍ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ നല്‍കിയെന്നത് കെട്ടുകഥയാണെന്നും താനറിയുന്ന ദിലീപ് ഇക്കാര്യത്തിനുവേണ്ടി ഒന്നരപ്പൈസ ചെലവാക്കുന്ന ആളല്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍വതിയും റിമയും അടക്കം നേതൃത്വം നല്‍കുന്ന വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ് എന്ന സംഘടനയുടെ ഉദ്ദേശം മനസിലാകുന്നില്ല. തുല്യ വേതനത്തെ കുറിച്ചും സ്ത്രീകള്‍ സിനിമ മേഖലയില്‍ നേരിടുന്ന അതിക്രമങ്ങള്‍ എന്നിവയെ കുറിച്ച് ഡബ്ലയുസിസി പറയുന്ന ആരോപണങ്ങള്‍ വെറും പൊള്ളയാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here