യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റ് ഭാരവാഹികള്‍ പിന്തുടരുന്നത് കോടിയേരി സഖാവിന്റെ വരമ്പത്തു കൂലി സിദ്ധാന്തമാണെന്ന് അഡ്വ.ജയശങ്കര്‍. ഭരണകൂട ഭീകരതയോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിട്ടുളള ഒരു വിപ്ലവകാരിയാണ് യൂണിറ്റ് സെക്രട്ടറി സഖാവ് നസീമെന്നും വര്‍ഗശത്രുക്കളുടെ പേടിസ്വപ്‌നമാണെന്നും ജയശങ്കര്‍ പറയുന്നു.

ആര് എവിടെ ഇരിക്കണം ഏത് പാട്ട് പാടണം എന്നൊക്കെ സഖാവ് നസീം തീരുമാനിക്കുമെന്നും അത് ലംഘിക്കുന്നവര്‍ക്ക് തക്ക പാരിതോഷികം നല്‍കി ആദരിക്കുമെന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

” സ്വാതന്ത്ര്യം! ജനാധിപത്യംസോഷ്യലിസം!
സാമ്രാജ്യത്വത്തിനും ഫാസിസത്തിനും വിദ്യാഭ്യാസ രംഗത്തെ സകല അനഭിലഷണീയ പ്രവൃത്തികള്‍ക്കും എതിരെ പൊരുതുന്ന വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്എഫ്‌ഐ. സെയ്താലി മുതല്‍ അഭിമന്യു വരെ അനവധി രക്തസാക്ഷികളുടെ ധീര പാരമ്പര്യമുളള സംഘടന.
വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ തറവാടാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്. ഭരണകൂട ഭീകരതയോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിട്ടുളള ഒരു വിപ്ലവകാരിയാണ് യൂണിറ്റ് സെക്രട്ടറി സഖാവ് നസീം.
വര്‍ഗശത്രുക്കളുടെ പേടിസ്വപ്നം. പ്രിന്‍സിപ്പാളും അധ്യാപക- അനധ്യാപക- വിദ്യാര്‍ത്ഥി സുഹൃത്തുക്കളും നസീം സഖാവിനു കപ്പം കൊടുത്താണ് കഴിഞ്ഞു കൂടുന്നത്. കോടിയേരി സഖാവിന്റെ വരമ്പത്തു കൂലി സിദ്ധാന്തമാണ് യൂണിവേഴ്സിറ്റി കോളേജിലെ യൂണിറ്റ് ഭാരവാഹികളും പിന്‍തുടരുന്നത്. ആര് എവിടെ ഇരിക്കണം ഏത് പാട്ട് പാടണം എന്നൊക്കെ സെക്രട്ടറി തീരുമാനിക്കും. അത് ലംഘിക്കുന്നവര്‍ക്ക് തക്ക പാരിതോഷികം നല്‍കി ആദരിക്കും.
അഖിലിന്റെ കാര്യത്തിലും അത്രയേ ഉണ്ടായിട്ടുളളൂ. അതു വച്ച് എസ്എഫ്‌ഐയെ പുളുത്താമെന്ന് സംഘി- കൊങ്ങി- മൂരി- സുഡാപി സംഘടനകളും മാമാ മാധ്യമങ്ങളും കരുതേണ്ട. തീയില്‍ കുരുത്ത പ്രസ്ഥാനം വെയിലത്ത് വാടില്ല.
ഞങ്ങടെ പിള്ളേരെ ഞങ്ങളു കുത്ത്യാല്‍,
നിങ്ങക്കെന്താ കോങ്ക്രസ്സേ?? ”

LEAVE A REPLY

Please enter your comment!
Please enter your name here