നിയസഭാ സമിതിയ്ക്ക് രണ്ടെണ്ണമടിച്ച് കുഴഞ്ഞ ഉര്‍വ്വശി ഗാനം സമര്‍പ്പിച്ച് ശാരദക്കുട്ടി

0

മദ്യപാന-പുകവലി രംഗങ്ങള്‍ സിനിമയില്‍ ചിത്രീകരിക്കരുതെന്ന് ഉപദേശിക്കുന്ന നിയമസഭാ സമിതി നിര്‍ദ്ദേശത്തെ ട്രോളിക്കൊല്ലുകയാണ് നവമാധ്യമങ്ങള്‍. ഇതിനിടെ എഴുത്തുകാരി ശാരദക്കുട്ടിയും സമിതിക്കിട്ട് നല്ല തട്ടുതട്ടി.

സ്ഫടികം സിനിമയില്‍െ ‘പരുമലച്ചെരുവിലെ പടിപ്പുരവീട്ടിലെ’ എന്നുതുടങ്ങുന്ന ഗാനമാണ് കലാതത്ത്വങ്ങള്‍ പഠിപ്പിക്കാനിറങ്ങുന്ന ഭരണാധികാരികള്‍ക്ക് വേണ്ടി ശാരദക്കുട്ടി സമര്‍പ്പിക്കുന്നത്.

ഈ പാടിക്കുഴയുന്ന ഉര്‍വ്വശിയില്ലെങ്കിലെന്തു സ്ഫടികം? – എന്ന ചോദ്യമുയര്‍ത്തിയാണ് നിയസഭാ സമിതിയുടെ അഭിപ്രായത്തോടുള്ള അവരുടെ വിയോജിപ്പിച്ച് വ്യക്തമാക്കിയത്.

മദ്യപാനത്തിനെതിരേ സംസാരിക്കുകയും ബിവറേജിലൂടെ കോടികള്‍ സമ്പാദിച്ച് ഖജനാവ് നിറയ്ക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് നവമാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

”ഈ പാടിക്കുഴയുന്ന ഉര്‍വ്വശിയില്ലെങ്കിലെന്തു സ്ഫടികം? സിനിമയില്‍ മദ്യപാനവും പുകവലിയും നിരോധിക്കുന്ന നിയമസഭാക്കമ്മിറ്റിക്ക് ഈ പ്രിയ ഗാനം സമര്‍പ്പിക്കുന്നു.
യവനികയിലെ ഭരത് ഗോപിയുടെ തബലിസ്റ്റ് അയ്യപ്പന്‍, ദൈവത്തിന്റെ വികൃതികളിലെ ശ്രീവിദ്യയുടെ മാഗി മദാമ്മ, കൂടെവിടെയിലെ മമ്മൂട്ടിയുടെ തോമ്മാച്ചന്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ തിലകന്റെ പോള്‍ പൗലോക്കാരന്‍ ഇവരൊക്കെ തെരുവിലിറങ്ങണം, കലാതത്ത്വങ്ങള്‍ ഭരണാധികാരികളെ ഓര്‍മ്മിപ്പിക്കാനും പഠിപ്പിക്കാനുമായി.

ഈ പാടിക്കുഴയുന്ന ഉർവ്വശിയില്ലെങ്കിലെന്തു സ്ഫടികം? സിനിമയിൽ മദ്യപാനവും പുകവലിയും നിരോധിക്കുന്ന നിയമസഭാക്കമ്മിറ്റിക്ക് ഈ…

Saradakutty Bharathikutty ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಜುಲೈ 3, 2019

എസ്.ശാരദക്കുട്ടി”

LEAVE A REPLY

Please enter your comment!
Please enter your name here