‘മദ്യപാനികള്‍ ഒരു വര്‍ഷത്തേക്ക് കുടിനിര്‍ത്തുക; പുകവലിക്കാര്‍ അതുപേക്ഷിക്കുക’

0

സന്തോഷ് പണ്ഡിറ്റ് എന്നപേര് കേള്‍ക്കുമ്പോള്‍തന്നെ ചിരിവരുന്ന കാലം കഴിഞ്ഞു. അധിക്ഷേപിച്ചവര്‍ക്ക് മുന്നില്‍ ചിരിതൂകി തന്റെ പ്രവൃത്തികൊണ്ട് കൈയടിനേടിയ വ്യക്ത്വത്വമാണ് ഇന്ന് സന്തോഷ് പണ്ഡിറ്റ്. കശ്മീരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ആറുവയസുകാരിക്ക് വേണ്ടി പ്രമുഖരടക്കം ഒരൊറ്റ സിനിമാതാരങ്ങളും പ്രതികരിച്ചിട്ടുമില്ല. അട്ടപ്പാടിയില്‍ കുടിവെള്ളമെത്തിച്ച് വിഷുദിനമാഘോഷിച്ച പണ്ഡിറ്റ് തിരികെയെത്തിയശേഷമാണ് കശ്മീരിലെ കത്വവ പീഡനത്തിനെതിരേ പ്രതികരിച്ചത്. സോഷ്യല്‍മീഡിയായില്‍ പ്രതിഷേധമൊതുക്കാതെ, ആത്മാര്‍ത്ഥമായി പ്രതികരിക്കാനുള്ള വഴികളും അദ്ദേഹം പങ്കുവയ്ക്കുന്നു. മദ്യപാനികള്‍ ഒരുവര്‍ഷത്തേക്ക് മദ്യം ഉപേക്ഷിക്കണമെന്നും പുകവലിക്കാരും അത്തരത്തില്‍ പ്രതിഷേധിക്കണമെന്നുമാണ് സന്തോഷിന്റെ ഉപദേശം. വാര്‍ത്താചാനലുകളൊഴികെ സീരിയലുകള്‍ ഉള്‍പ്പെടെയുള്ളവ ഉപേക്ഷിക്കണം. ജന്‍മദിനാഘോഷമടക്കമുള്ളവ ലളിതമായി നടത്തണം. ഇത്തരത്തില്‍ വേണം രാജ്യത്തെ ക്രൂരതകള്‍ക്കെതിരേ പ്രതിഷേധിക്കേണ്ടതെന്നും സന്തോഷ് കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:


കാശ്മീരില്‍ നടന്ന ASIFA എന്ന 8 വയസ്സുകാരിയുടെ
പൈശാചികമായ കൊലപാതകത്തില്‍ വളരെയേറേ
ദുഃഖവും വേദനയും ഉണ്ട്….പ്രതികളള്‍ക്ക് പരമാവധി
ശിക്ഷ കോടതിയില്‍ നിന്നും ലഭിക്കും എന്നു വിശ്വസിക്കുന്നു…

ഇന്തൃയിലെ മറ്റു പല states ലും ഇതു പോലുള്ള പല പീഡന വാര്‍ത്തകളും
കേള്‍ക്കുന്നു…Police Department കൂടുതല്‍ കരുത്തോടെ
ഈ വിഷയങ്ങളില്‍ ഇടപെടും എന്നും കരുതുന്നു….

കഴിഞ്ഞ കുറേ ദിവസങ്ങളില്‍ അട്ടപ്പടിയില്‍ തന്നെ ആയതിനാല്‍
എനിക്കു പുറം ലോകമായോ, social media യുമായോ
ബന്ധം കുറവായിരുന്നു….ആയതിനാലാണ് ഈ പ്രതികരണം late
ആയത്….(അവിടങ്ങളില്‍ പലയിടത്തും മൊബൈല്‍ range ഇല്ല…)
Facebook ല്‍ ഞാന്‍ ആ സമയങ്ങളില്‍ ഒട്ടും active അല്ലായീരുന്നു…

ആ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാന്‍
ശ്രമിക്കുകയായിരുന്നു….വിപഌംsocial mediaയില്‍ തുടങ്ങി അവിടെ
തന്നെ അവസാനിപ്പിക്കുവാന്‍ താല്പരൃമില്ല….മണ്ണില്‍ ഇറങ്ങി നിന്നു
ആരേയും കുറ്റപ്പെടുത്താതെ നമ്മളാലാകും വിധം മറ്റുള്ളവരെ
സഹായിക്കുന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്…
ഇനിയും സാമൂഹൃമായ വിഷയങ്ങളില്‍, പ്രശ്‌നങ്ങളില്‍ നേരില്‍
പോയ് ഇടപ്പെട്ട് എന്നാലാകും വിധം സഹായിക്കും…

ഇതു പോലുള്ള ക്രൂര കൃതൃങ്ങള്‍ നില നില്കുന്നതിനാല്‍
നാം ഓരോരുത്തരും Birthday, അടക്കം എല്ലാ functions ഉം ഒരു വര്‍ഷത്തേക്ക്
ആഘോഷിക്കരുത്…വിവാഹങ്ങളും അധികം ജാഡ കാണിക്കാതെ
Simple ആക്കുക….TV serials, മറ്റു കോപ്രായ പരിപാടികള്‍ ഒരു
വര്‍ഷത്തേക്കു കാണണോ എന്നു സ്വയം ചിന്തിക്കുക…(news
Channels കാണുന്നതില്‍ ഒരു തെറ്റും ഇല്ല)

മദൃപാനികള്‍ ഇത്തരം ദുഃഖങ്ങളില്‍ പന്കു
ചേര്‍ന്നു ഒരു വര്‍ഷത്തേക്കു അതു അവസാനിപ്പിക്കുക….
പുകവലിക്കാര്‍ ഒരു വര്‍ഷത്തേക്കെന്കിലും ആ ശീലം നിറുത്തി
പ്രതിഷേധിക്കുക….Non vegetation കഴിക്കുന്നവര്‍ ഒരു വര്‍ഷത്തേക്ക്
എന്കിലും Vegetarian food കഴീച്ചു പ്രതിഷേധിക്കുക….
IPL, world cup football ഈ അവസ്ഥയില്‍ കണ്ടു രസിക്കേണ്ടതുണ്ടോ
എന്നും സ്വയം ചിന്തിക്കുക…

Social media യില്‍ തുടങ്ങുന്ന വിപഌം , അവിടെ തന്നെ
അവസാനിപ്പിക്കാതെ, നിയമ പാലകരെ നമ്മളാല്‍ ആകും
വിധം സഹായിച്ചും, പാവപ്പെട്ടവരെ നേരില്‍ പോയ് സഹായിച്ചും നോക്കുക..

എല്ലാവര്‍ക്കും നല്ലതു വരട്ടെ….

Dear Facebook family,കാശ്മീരിൽ നടന്ന 8 വയസ്സുകാരിയുടെ പെെശാചികമായ കൊലപാതകത്തിൽ വളരെയേറേ ദുഃഖവും വേദനയും…

Posted by Santhosh Pandit on 15 ಏಪ್ರಿಲ್ 2018

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here