കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്ക് ഗുണപ്രദമാണെന്നും ഇപ്പോള്‍ നടക്കുന്ന സമരം ഇടനിലക്കാര്‍ക്ക് കമ്മിഷന്‍ നഷ്ടപ്പെടുന്നതുകൊണ്ടുള്ള സമരമാണെന്നും നടനും സംവിധായകനും സാമൂഹിക പ്രവര്‍ത്തകനുമായ സന്തോഷ് പണ്ഡിറ്റ്.

”ഇതുവരെ പാവം കര്‍ഷകരെ ഈ കോടീശ്വരന്മാരായ ഇടനിലക്കാര്‍ പറ്റിക്കുക ആയിരുന്നു . നമ്മള്‍ കിലോക്ക് 50 വാങ്ങുന്ന സാധനങ്ങള്‍ക്ക് വെറും 2 രൂപ ഒക്കെയേ ഈ ഇടനിലക്കാര്‍ അവര്‍ക്കു നല്‍കാറുള്ളൂ . ഈ ബില് വന്നതോടെ കര്‍ഷകര്‍ നേരിട് വില്‍ക്കുന്നു . കിലോക്ക് 30 വരെ കിട്ടുന്നു . കമ്മീഷന്‍ ആര്‍ക്കും കൊടുക്കേണ്ട എന്നതാണ് ഗുണം . ” – എന്നാണ് സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയത്. എന്നാല്‍ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടും സന്തോഷ് നിലപാട് മാറ്റിയില്ല. എല്ലാവര്‍ക്കും താന്‍ മനസിലാക്കിയ കാര്യങ്ങള്‍ വച്ച് മറുപടിയും നല്‍കുന്നുണ്ട് സന്തോഷ് പണ്ഡിറ്റ്.

പൊതുവേ രാഷ്ട്രീയമോ വിവാദവിഷയങ്ങളിലോ അഭിപ്രായം പ്രകടിപ്പിക്കാത്ത സിനിമാക്കാരുടെ ഇടയില്‍ സ്വന്തം നിലപാടുകള്‍ തുറന്നു പറയുന്ന സന്തോഷ് പണ്ഡിറ്റിന് നിരവധി ആരാധകരാണുള്ളത്. തന്റെ സമ്പാദ്യത്തിലൊരു പങ്ക് സാമൂഹിക സേവനരംഗത്തും ചെലവഴിക്കാന്‍ സന്തോഷ് പണ്ഡിറ്റ് മടികാട്ടിറില്ല.

LEAVE A REPLY

Please enter your comment!
Please enter your name here