പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തകര്‍ന്നടിഞ്ഞൂവെന്നാണ് പൊതുവേ മാധ്യമങ്ങളും ഇടതുപക്ഷവും പ്രചരിപ്പിക്കുന്നത്. ആ കെണിയില്‍ യു.ഡി.എഫ്. നേതാക്കളും വീണമട്ടിലാണ് അവരുടെ പ്രതികരങ്ങള്‍. യു.ഡി.എഫില്‍ ഐക്യത്തോടെ തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം നഷ്ടപ്പെടുത്തുക എന്ന തന്ത്രമാണ് ഇടതുപക്ഷനേതാക്കള്‍ നിരന്തരം ഉയര്‍ത്തുന്നതും.

എന്നാല്‍ വ്യത്യസ്തമായ ഒരു രാഷ്ട്രീയ നിരീക്ഷണമാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് പറയുന്നത്. കണക്കുകള്‍ പ്രകാരം നഷ്ടം സംഭവിച്ചത് ഇടതുപക്ഷത്തിനാണ്. 1000 വാര്‍ഡുകള്‍ നഷ്ടപ്പെട്ടെങ്കിലും യു.ഡി.എഫിന് കഴിഞ്ഞ വണത്തേക്കാള്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ നേടുകയാണുണ്ടായത്. അതുകൊണ്ടുതന്നെ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചാല്‍ യു.ഡി.എഫിന് നിയമസഭാതെരഞ്ഞെടുപ്പില്‍ തിരികെയെത്താനാകുമെന്നാണ് പണ്ഡിറ്റ് പറയുന്നത്.

രമേശ് ചെന്നിത്തലയെ നേതാവായി കാണാന്‍ ഇഷ്ടമില്ലാത്തവര്‍ കാലുവാരിയെന്നും ഘടക കക്ഷികളില്‍ നിന്നും കുറച്ച് സാമൂഹ്യ അകലം പാലിച്ച് ബുദ്ധിപൂര്‍വ്വം പുതിയ ചില തന്ത്രങ്ങളും മെനഞ്ഞാല് അടുത്ത നിയമസഭയില് മികച്ച പ്രകടനം കാഴ്ച വെക്കാമെന്നുമാണ് സന്തോഷ് പണ്ഡിറ്റ് നിരീക്ഷിക്കുന്നത്. തമ്മിലത്തല്ലു കൂടിയാല്‍് മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥയാകും കേരളത്തിലുമെന്നും പ്രധാന പ്രതിപക്ഷമായ് , ഭരണ വിരുദ്ധ വോട്ടുകള്‍പരമാവധി ശേഖരിച്ച്, ബിജെപി മാറുകയും ചെയ്യുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

Local Body election ന് ശേഷം Congress Party ക്ക് ഉള്ളില് നിരവധി വിമർശനങ്ങള് ഉണ്ടാവുകയും , ചെളിവാരി എറിയുന്നതും വാ൪ത്തകളിലൂടെ വായിച്ചു. പക്ഷേ ഇലക്ഷനില് യഥാ൪ത്ഥത്തില് എന്താണ് സംഭവിച്ചത് എന്ന് ഞാ൯ നിരീക്ഷിച്ചു മനസ്സിലാക്കിയത്. (തീർത്തും വ്യക്തിപരമാണ് )

1) മൊത്തം 1000 വാ൪ഡുകള് UDF ന് കുറഞ്ഞു എന്നത് സത്യമാണെങ്കിലും യഥാ൪ത്ഥത്തില് കഴിഞ്ഞ ഇലക്ഷനേക്കാള് കുടുതല് പഞ്ചായത്തുകളില് UDF നേടി എന്നതാണ് സത്യം. Municipality യിലും കൂടുതല് മികവ് പുലർത്തി എന്നതാണ് സത്യം.

2) Ramesh Tennithala ji യെ നേതാവായ് കാണുവാ൯ ബുദ്ധിമുട്ടുള്ള പാ൪ട്ടിയിലെ തന്നെ ചില൪ അദ്ദേഹത്തിനെ പാര വെക്കുവാനായ് ചിലയിടങ്ങളില് ബോധപൂ൪വ്വം പാ൪ട്ടിയെ തോല്പിച്ചതാണ് എന്നാണ് എനിക്ക് തോന്നിയത് .

3) സ്വ൪ണ്ണ കള്ളകടത്ത് കേസില് മികച്ച രീതിയില് UDF പ്രതിഷേധങ്ങളില് score ചെയ്തെങ്കിലും, Muslim League നേതാക്കളായ ഇബ്രാഹിം കുഞ്ഞ് ജി, കമറുദ്ദീ൯ MLA ജി എന്നിവരെ അറസ്റ്റ് ചെയ്ത് പാലാരിവട്ടം അഴിമതി വീണ്ടും ച൪ച്ചയായത് UDF ന് വോട്ടിംങ്ങില് പുറകോട്ട് അടിപ്പിച്ചു. അതു കാരണമാണ് എറണാകുളത്തും പുറകോട്ട് പോയതും.

4) സാമ്പത്തികമായ് പിന്നോക്കം നില്കുന്ന മുന്നോക്ക ജാതിക്കാ൪ക്കും, ഒരു വിഭാഗം ക്രിസ്ത്യാനികള്ക്കും സംവരണ ബില്ല് കൊണ്ടു വന്നത് LDF ന് വലിയ ഗുണം ചെയ്തു. എന്നാല് ആ സമയം ആ ബില്ലിനെ ലീഗ് എതി൪ത്തത്, നിരവധി ഹൈന്ദവ, ക്രിസ്ത്യ൯ വോട്ടുകള് UDF ന് നഷ്ടപ്പെടുവാ൯ കാരണമായ് . (യഥാ൪ത്ഥത്തില് കേന്ദ്ര സ൪ക്കാരായിരുന്നു ഈ ബില്ല് കൊണ്ടു വന്നത്. )

5) Kerala Congress പിള൪ന്നതും UDF ന് പാരയായ്. ജോസ് ജി LDF ലേക്ക് പോയതോടെ അവരുടെ ഭൂരിഭാഗം വോട്ടുകളും അവരോടൊപ്പം പോയ്കിട്ടി. ഇനിയെങ്കിലും എല്ലാ ഘടക കക്ഷികളേയും ഒഴിവാക്കി നിയമസഭയില് ഒറ്റക്ക് നില്കുന്നണാകും ബുദ്ധി. ഇലക്ഷന് ശേഷം ഭൂരിപക്ഷം ആവശ്യമെങ്കില് മാത്രം ഘടക കക്ഷികളുടെ പിന്തുണ വാങ്ങുക.

6) തദ്ദേശ ഭരണ ഇലക്ഷനും , നിയമസഭാ ഇലക്ഷനും, ലോകസഭാ ഇലക്ഷനും വോട്ട൪മാ൪ വ്യത്യസ്ഥ രീതിയിലാണ് കാണുന്നത്. ഈ ഇലക്ഷനില് വ്യക്തി ബന്ധങ്ങളും, വിമത ശല്യവും, പ്രാദേശികമായ ചില കുഞ്ഞു പ്രശ്നങ്ങളും നി൪ണ്ണായകമാകും. പക്ഷേ നിയമസഭ ഇലക്ഷ൯ നിലവിലെ ഭരണത്തിന്ടെ മാത്രം പ്രതിഫലനമാകും.

7) കഴിഞ്ഞ ലോകസഭയില് UDF 19 സീറ്റ് നേടി എന്നു കരുതി അതു പോലെ ഈ ഇലക്ഷനില് വോട്ടു പ്രതീക്ഷിക്കരുത്. അന്ന് ശബരിമല സ്ത്രീ പ്രവേശന വിഷയം കാരണം ഇടതിനോട് രോഷം പൂണ്ട പല ഹൈന്ദവരും UDF ന് കൊടുത്തു. എന്നാല് അത് കഴിഞ്ഞു 2 വ൪ഷമായില്ലേ. അതൊക്കെ പലരും മറന്നതിനാല് വീണ്ടും ഇത്തവണ അതേ ആളുകള് LDF ന് കൊടുത്തു. അത്രേയുള്ളു.

8) കഴിഞ്ഞ ലോകസഭയില് വോട്ട് ചെയ്തവ൪ മൊത്തം തങ്ങളുടെ സ്വന്തമാണെന്ന് UDF തെറ്റിദ്ധരിക്കരുത്. മോദി ജി വീണ്ടും വന്നാല് കേരളത്തില് വലിയ പ്രശ്നമാകും എന്ന് LDF ഉം പ്രചരണം നടത്തിയപ്പോള് BJP യെ പ്രതിരോധിക്കുവാ൯ “ദേശീയ പാ൪ട്ടിയായ” Congress ആണ് നല്ലതെന്ന് കരുതിയും, അവ൪ 400 സീറ്റൊക്കെ നേടി ഇന്ത്യ ഭരിക്കും എന്നൊക്കെ തെറ്റിദ്ധരിച്ചും എത്രയോ ഇടത് വോട്ടുകള് UDF ല് പോയ്. അങ്ങനെയാണ് 19 കിട്ടിയത്. ആ ഒരു അവസ്ഥ ഈ ഇലക്ഷനില്ല . അതാണ് UDF ന് വോട്ടു കുറഞ്ഞത്.

9)Welfare Party യുമായ് പല സ്ഥലങ്ങളിലും സഖ്യമുണ്ടാക്കിയത് നിരവധി ഹൈന്ദവ, ക്രൈസ്തവ വോട്ടുകള് Congress ന് കിട്ടേണ്ടത് ഇല്ലാതാക്കി.

10) കുറച്ചു കൂടി ജനങ്ങള്ക്ക് ഇടയില് പ്രവ൪ത്തിക്കേണ്ടതിന്ടെ (മണ്ണില് ഇറങ്ങി നിന്നുള്ള വിപ്ളവം ) UDF നേതാക്കന്മാ൪ നടത്തിയാലേ നിയമസഭ ഇലക്ഷ൯ കൂടുതല് മെച്ചപ്പെടു. 11) തിരുവനന്തപുരവും, പാലക്കാടും ഒക്കെ ദയനീയമാകുന്നതിന്ടെ കാരണം UDF സമാധാനത്തോടെ ച൪ച്ച ചെയ്തു തീരുമാനിക്കണം. 12) UDF കുറച്ചു കൂടി PR agency വർക്ക് ചെയ്യേണ്ടതുണ്ട് . അതും വോട്ട് വർധിപ്പിക്കും . ഏതായാലും കുറേ കാലത്തിന് ശേഷം EVM ന് തെറി കേള്ക്കാതെ ഇലക്ഷ൯ ഫലം കേട്ടു.

(വാല് കഷ്ണം… യഥാ൪ത്ഥത്തില് UDF ഈ ഇലക്ഷനില് വലിയ നഷ്ടമൊന്നും സംഭവിച്ചിട്ടില്ല . ഐക്യത്തോടെ നേതാക്കന്മാ൪ നീങ്ങുകയും, ഘടക കക്ഷികളില് നിന്നും കുറച്ച് സാമൂഹ്യ അകലം പാലിച്ച് ബുദ്ധിപൂ൪വ്വം പുതിയ ചില തന്ത്രങ്ങളും മെനഞ്ഞാല് അടുത്ത നിയമഹഭയില് മികച്ച പ്രകടനം കാഴ്ച വെക്കാം എന്നാണ് എന്ടെ നിരീക്ഷണം. മറിച്ച് തമ്മില് തല്ല് കൂടിയാല് മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥയാകും കേരളത്തിലും. പ്രധാന പ്രതിപക്ഷമായ് , ഭരണ വിരുദ്ധ വോട്ടുകള് പരമാവധി ശേഖരിച്ച്, BJP മാറുകയും ചെയ്യും.. )

By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

LEAVE A REPLY

Please enter your comment!
Please enter your name here