Ambany bro നേരിട്ടു തന്നാലെ jio sim സ്വീകരിക്കൂ…ശരിക്കും ഉരുക്ക് തന്നെ; ഉശിരന്‍ മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

0
ദേശീയ അവാര്‍ഡ് രാഷ്ട്രപതി നേരിട്ടുതരാത്തത്തില്‍ പ്രതിഷേധിച്ച് വേദിവിട്ടരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തുന്നത്. അതില്‍ ഒരുകാലത്ത് സിനിമാലോകത്തെ പ്രമുഖര്‍ ഒന്നടങ്കം തള്ളിപ്പറഞ്ഞ സന്തോഷ് പണ്ഡിറ്റിന്റെ അഭിപ്രായത്തിന് വരെ നല്ല സ്വീകരണം ലഭിച്ചു.  ദേശീയഅവാര്‍ഡ് ഒരു പഞ്ചായത്ത് അംഗം തന്നാല്‍പോലും താന്‍ സ്വീകരിക്കുമായിരുന്നൂവെന്ന പണ്ഡിറ്റിന്റെ അഭിപ്രായവും വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ടു. തന്നെ എതിര്‍ത്തവര്‍ക്ക് വീണ്ടും കലക്കന്‍ മറുപടി നല്‍കിയിരിക്കയാണ് സന്തോഷ് പണ്ഡിറ്റ്.
അംബാനി നേരിട്ടു തന്നാലേ ജിയോ സിം സ്വീകരിക്കൂകയുള്ളോയെന്നാണ് പണ്ഡിറ്റിന്റെ ചോദ്യം. അതിര്‍ത്തിയില്‍ നെഞ്ചു വിരിച്ച് പോരാടി ജീവന്‍ കളഞ്ഞ ഏതെങ്കിലും ഒരു പട്ടാളക്കാരന്‍ നമ്മുടെ രാജ്യത്തിനു വേണ്ടി ചെയ്ത  സേവനം ഇന്നോളം ഈ ഇന്തൃയില്‍ ഉണ്ടായിട്ടുള്ള ഒരു സൂപ്പര്‍സ്റ്റാറും സൂപ്പര്‍ സംവിധായകനും ചെയ്തിട്ടില്ലെന്നും സന്തോഷ് പണ്ഡിറ്റ് തുറന്നടിച്ചു.

ഫെയ്‌സ്ബുക്കപോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

” ഞാന്‍ ഇന്നലെ ദേശീയ അവാര്‍ഡ് നിരസിച്ചവരെ കുറിച്ച്
ഒരു Facebook post ഇട്ടിരുന്നല്ലോ…അതൊരു നല്ല hit ആയി…10000 കണക്കിനു likes,shares കിട്ടി, പല ചാനലുകാരും അതിന്മല്‍ ചര്‍ച്ച നടത്തി…കേരളം മുഴുവന്‍ ചര്‍ച്ച ചെയ്തു…എന്‌ടെ അനുകൂലിജ്ചും പ്രതികൂലിച്ചും ഈ ചര്‍ച്ചയില്‍ പന്‌കെടുത്ത എല്ലാ ആളുകള്‍ക്കും നന്ദി…
പക്ഷേ പ്രതികൂലിച്ചു comment ഇട്ടവര്‍ക്കൂ reply…
1) 1965 ലെ ‘ചെമ്മീന്‍’ സിനിമയുടെ award നല്കിയത്
Cabinet minister ആണ്…അമിത് ഖന്നക്കു 3 തവണ അവാര്‍ഡു കൊടുത്തതും Cabinet ministers ആണ്…
അല്ലാതെ President അല്ല…ഇന്നേ വരെ എത്രയോ പേര്‍ക്കു minister മാരാണ് award കൊടുത്തത്…
2) state award കളും ഗവര്‍ണ്ണര്‍മാരു തന്നെയല്ല വിതരണം ചെയ്യുന്നത്….Minister, Chief Ministers ഒക്കെയാണ്….
3) കഷ്ടപ്പെട്ടു സിനിമയില്‍ വന്ന് ആരുടേയും ഔദാരൃമില്ലാതെ വര്‍ഷങ്ങളോളം സിനിമയില്‍ നിന്നവര്‍ക്കെല്ലാം ദേശീയ അവാര്‍ഡിന്‌ടെ വിലയും, അതിന്‌ടെ ചരിത്രവും അറിയാം …അതുകൊണ്ടാണ് Sri Yesudas sir, Jayaraj sir, A R Rahman sir അടക്കം 75 പേര്‍
അതു വാങ്ങിയത്…കേരളത്തിലെ new generation പിള്ളേര്‍ക്കു ദേശീയ അവാര്‍ഡിന്‌ടെ മഹത്വം അറിയില്ല…അതാണ് പ്രശ്‌നം…
4)എന്തിലും ഏതിലും politics കളിക്കരുത്…പ്രത്യേകിച്ച് കലയില്‍…ഞാനടക്കം എല്ലാ നടന്മാരുടേയും സിനിമകള്‍ ഒരു പ്രത്യേക political parties അനുഭാവികള്‍ മാത്രമല്ല കാണുന്നത് എന്നു ചിന്തിക്കുക…
5)Ambany bro നേരിട്ടു തന്നാലെ jio sim സ്വീകരിക്കൂ, എന്നോ, Facebook ലെ post കളേല്ലാം സുക്കറണ്ണന്‍ നേരിട്ടു ലൈക്കടിച്ചാലെ സ്വീകരിക്കു എന്നും, ഈ പറയുന്ന മഹാത്മാരുടെ സിനിമയുടെ ടിക്കറ്റെല്ലാം അവരു തന്നെ നേരിട്ടു മുറിച്ചു തരണം എന്നും പറയുവാന്‍ പറ്റുമോ ?
6)ഇനി മുതല്‍ award പ്രഖൃാപിക്കുമ്പോള്‍ അതു ആരു കൊടുക്കും എന്നു കൂടി പ്ര ഖൃാപിക്കുക….എന്നാല്‍
political drama കളിക്കുന്നവര്‍ക്കു ഡല്‍ഹി വരെ പോകാതെ കേരളത്തില്‍ വെച്ചേ നാടകം തുടങ്ങാമല്ലോ..
ഓ വല്ല ഓസ്‌കാര്‍ award ഉം കിട്ടിയിരുന്നെന്കില്‍ നിരസിക്കാമായിരുന്നു…(അമേരിക്കന്‍ President എന്‌ടെ
വീട്ടില്‍ കൊണ്ടു വന്നു തന്നാലേ ഓസ്‌കാര്‍ വാങ്ങൂ എന്നു
ഞാന്‍ വാശി പിടിക്കും..നോക്കിക്കോ…)
7)Oru പാര്‍ട്ടി വച്ചിട്ടു 1300പേരെ വിളിച്ചിട്ട് എല്ലാവര്‍ക്കും വീട്ടുകാര് വെളമ്പിക്കൊടുക്കണം എല്ലാവര്‍ക്കും എന്ന് പറയുന്നപോലെയുണ്ട്.
Cetaring കാര് വെളമ്പിയാലും ആരാണ് ക്ഷണിച്ചതു എന്നതിലാണ് കാര്യം.
ഒരു കല്യാണ വധു വരന്മാര്‍ക്ക് വീട്ടില്‍ വിരുന്നു കൊടുക്കുന്നപോലെ 2പേര് അല്ലല്ലോ അവിടെ ഉണ്ടായിരുന്നത്.
8)അവാര്‍ഡ് വാങ്ങിച്ചിരുന്നേല്‍ വെറും കേരള ജനത മാത്രമല്ലേ ഇവരെ കുറിച്ചു അറിയൂ….അവാര്‍ഡ് നിരസിച്ചപ്പോള്‍ (കിട്ടിയ പണം നിരസിച്ചോ എന്നറിയില്ല)
ആ വാര്‍ത്ത ദേശീയ മാധൃമങ്ങള്‍ വരെ report ചെയ്യും അതിലൂടെ ഇന്തൃക്കാരു മൊത്തം ഇവരെ അറിയും..ചുളുവില്‍ all India level ല്‍ famous ആകുവാനായി..നടത്തിയ psychological move ആയിരുന്നു ഈ പൊറാട്ട നാടകം…
(വാല്‍ കഷ്ണം:- ഒരു വര്‍ഷം ഈ നാട്ടില്‍ ഒരു സിനിമയും റിലീസ് ചെയ്തില്ലെന്കില്‍ കടുത്ത സിനിമാ പ്രമികള്‍ പഴയവ കണ്ടു adjust ചെയ്യും …എന്നാല്‍ ഒരു വര്‍ഷം കര്‍ഷകര്‍ പാടത്ത് ജോലി ചെയ്തില്ലെന്കില്‍ നമ്മളെല്ലാം മൂന്നു നേരം ഭക്ഷണം എങ്ങനെ കഴിക്കും ?
ഒരു വര്‍ഷം പട്ടാളക്കാരെയെല്ലാം പിന്‍വലിച്ചാല്‍ നമ്മുടെ രാജൃം ശത്രുക്കളുടെ കൈയ്യിലാകും….
അതിര്‍ത്തിയില്‍ നെഞ്ചു വിരിച്ച് പോരാടി ജീവന്‍ കളഞ്ഞ ഏതെന്കിലും ഒരു പട്ടാളക്കാരന്‍ നമ്മുടെ രാജൃത്തിനു വേണ്ടി ചെയ്ത അത്രയും സേവനം ഇന്നോളം ഈ ഇന്തൃയില്‍ ഉണ്ടായിട്ടുള്ള ഒരു super star ഉം,
Super Director ഉം ഇന്തൃക്കു വേണ്ടി ചെയ്തിട്ടില്ല…)
Read More:

ദേശീയ അവാര്‍ഡ് ബഹിഷ്‌കരണം: തെറ്റും ശരിയും ചികഞ്ഞ് പോര് മുറുകുന്നു


Loading...

LEAVE A REPLY

Please enter your comment!
Please enter your name here