ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അഞ്ചുനിയമസഭാ മണ്ഡലങ്ങളില്‍ ജയിച്ചുകയറിയ അസാദുദ്ദീന്‍ ഓവൈസിയുടെ പാര്‍ട്ടി കേരളത്തില്‍ മത്സരിച്ചാല്‍ പുഷ്പംപോലെ ജയിച്ചു കയറുമെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. 15 സീറ്റുവരെ വരുന്ന കേരള നിയമസഭയില്‍ നേടിയെടുക്കാനാകുമെന്നും അദ്ദേഹം പറയുന്നു.

അസാദുദ്ദീന്‍ ഓവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എം. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായി സഹകരിക്കുന്നൂവെന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയാണ് സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക്് കുറിപ്പ്. തമിഴ്‌നാട്ടില്‍ 25 -ഓളം സീറ്റുകളില്‍ കമല്‍-ഓവൈസി സഖ്യം മത്സരിക്കുമെന്നാണ് വാര്‍ത്തകള്‍. ബീഹാറില് പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ 5 സീറ്റ് നേടി യെങ്കില്‍ കേരളത്തിലെ അടുത്ത നിയമസഭയില്‍ മനസ്സു വെച്ചാല്‍ 15 സീറ്റ് പുഷ്പം പോലെ കിട്ടാവുന്നതേ ഉള്ളൂവെന്നാണ് പണ്ഡിറ്റ് കുറിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഓവൈസി ജി യുടെ All India Majlis E Ittehadul Muslimeen പാര്‍ട്ടി തമിഴ്‌നാട്ടിലും തുടങ്ങുന്നു. കമലഹാസന്‍ ജി യുടെ പാര്‍ട്ടിയുമായ് സഖ്യം ഉണ്ടാക്കുന്നു. നിലവിലെ കേരള സാഹചര്യത്തില് ഓവൈസിയുടെ AIMIM പാര്‍ട്ടി കേരളത്തിലും തുടങ്ങാവുന്നതേ ഉള്ളു. ബീഹാറില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ 5 സീറ്റ് നേടി എങ്കില്‍ കേരളത്തില്‍് അടുത്ത നിയമസഭയില് മനസ്സു വെച്ചാല്‍ 15 സീറ്റ് പുഷ്പം പോലെ കിട്ടാവുന്നതേ ഉള്ളു. ഇതോടെ അടുത്ത തമിഴ്‌നാട് തെരഞ്ഞെടുപ്പ് കൂടുതല്‍ സങ്കീര്‍ണ്ണമാകും. കാത്തിരിക്കാം….

LEAVE A REPLY

Please enter your comment!
Please enter your name here