നാവുപിഴയില്‍ ക്ഷമചോദിച്ച് സനല്‍കുമാര്‍ ശശിധരന്‍

0

ആളൊരുക്കത്തിലെ അഭിനയിത്തിന് ഇന്ദ്രന്‍സിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചതിനെപ്പറ്റി പറഞ്ഞ വാചകങ്ങളില്‍ മാപ്പിരന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഇന്ദ്രന്‍സിന് കഴിഞ്ഞതവണയൊക്കെ അര്‍ഹതയുണ്ടായിരുന്നെന്നും ആക്ഷേപമുണ്ടാവാതിരിക്കാനാണ് ഇത്തവണ പരിഗണിച്ചതെന്നുമുള്ള സനല്‍കുമാറിന്റെ അഭിപ്രായത്തോട് വിയോജിച്ച് ആളൊരുക്കത്തിന്റെ സംവിധായകന്‍ വി.സി. അഭിലാഷ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിനുപിന്നാലെയാണ് ചാനല്‍ പരിപാടിയിലുണ്ടായ നാവുപിഴയില്‍ സനല്‍കുമാര്‍ ശശിധരന്‍ മാപ്പുചോദിച്ചത്.

സനല്‍കുമാര്‍ ശശിധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

”റിപ്പോര്‍ട്ടര്‍ ചാനലിലെ ക്‌ളോസ് എന്‍കൗണ്ടറില്‍ ഇന്ദ്രന്‍സേട്ടന് കഴിഞ്ഞ തവണയൊക്കെ അവാര്‍ഡ് കിട്ടാന്‍ അര്‍ഹതയുണ്ടായിരുന്നെന്നും ഇത്തവണ അദ്ദേഹത്തെ ആക്ഷേപങ്ങളുയരാതിരിക്കാന്‍ അദ്ദേഹത്തെ കരുവാക്കുകയായിരുന്നു എന്നും ഉദ്ദേശിച്ച് ഒരു വാചകം പറഞ്ഞിരുന്നു. ഒരിക്കലും അത് അദ്ദേഹത്തിന്റെ അവാര്‍ഡിന്റെ മഹത്വം കുറച്ചുകാണാനോ ഒരു കലാകാരനെന്ന നിലക്ക് അദ്ദേഹത്തെ ഇടിച്ചുതാഴ്ത്താനോ ഉദ്ദേശിച്ച് പറഞ്ഞതല്ല.. നാവുപിഴയാണ്.. അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യന് ഇന്‍ഡസ്ട്രിയില്‍ തന്നെ അപൂര്‍വമാണ്.. നിരുപാധികം ക്ഷമ ചോദിക്കുന്നു.”


Loading...

LEAVE A REPLY

Please enter your comment!
Please enter your name here