എത്രമേല്‍ അധ:പതിച്ച രാജ്യത്താണ് ജീവിക്കുന്നതെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്ന് രശ്മിനായര്‍

0

കശ്മീരില്‍ ക്രൂരപീഡനത്തിനിരയായി എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവം രാജ്യത്തെ ഓരോ പൗരനേയും ലജ്ജിപ്പിക്കുകയാണ്. നവമാധ്യമങ്ങളിലടക്കം പ്രതിഷേധപോസ്റ്റുകളും ചര്‍ച്ചകളും നടക്കുകയാണ്. ഇതിനിടെയാണ് തലകുനിക്കേണ്ടിവരുന്ന മറ്റൊരു വിഷയം രശ്മിനായര്‍ ശ്രദ്ധയില്‍പെടുത്തുന്നത്. പോണ്‍സൈറ്റുകളില്‍ ഇന്ത്യാക്കാര്‍ കഴിഞ്ഞ ആഴ്ചകളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞത് കശ്മീരില്‍ കൊല്ലപ്പെട്ട കുഞ്ഞിന്റെ പേരാണെന്നാണ് രശ്മി പറയുന്നത്. എത്രമേല്‍ അധഃപതിച്ച രാജ്യത്താണ് ജീവിക്കുന്നതെന്ന് ഇടയ്ക്ക് ഓര്‍ക്കുന്നത് നല്ലതാണെന്നും രശ്മിനായര്‍ കുറിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കഴിഞ്ഞ ദിവസം മുകേഷ് MLA അവതാരകനായ ഒരു TV ഷോയില്‍ മലയാള സിനിമയിലെ വില്ലന്മാര്‍ റൊമാന്‍സ് കാണിച്ചാല്‍ എങ്ങനെ ഉണ്ടാകും എന്ന് ഒരാള്‍ പറയുന്നു . വില്ലന്മാര്‍ക്ക് റൊമാന്‍സ് ഇല്ലെന്നു ആര് പറഞ്ഞു അതിനല്ലേ സിനിമയില്‍ ബലാല്‍സംഗം എന്ന് അടുത്തയാള്‍ ഈ വാചകം കേട്ടതും എന്തോ വലിയ തമാശ കേട്ടത് പോലെ മുകേഷ് ആര്‍ത്തു ചിരിക്കുന്നു . ബലാല്‍സംഗം റൊമാന്‍സ് ആണത്രേ എന്തൊരു അശ്ലീലം നിറഞ്ഞ ചിരി അതിനേക്കാള്‍ അപമാനം തോന്നിയത് ആ അശ്ലീലം നിയമസഭയില്‍ ഇടതുപക്ഷത്തിന് എണ്ണം തികയ്ക്കാന്‍ ഉള്ള ജൈവ രൂപം ആണെന്ന് ഓര്‍ത്തപ്പോള്‍ ആണ് .

ഏതൊരു ബലാല്‍സംഗ വാര്‍ത്ത കേട്ടാലും അതിന്റെ ക്ലിപ്പ് കിട്ടുമോ എന്നറിയാന്‍ നെറ്റില്‍ പരത്തുന്നവരാണ് ഇന്ത്യക്കാര്‍ . ബലാല്‍സംഗം നമുക്കൊരു ലൈംഗീക ആനന്ദദായക കാഴ്ചയാണ് അത് എട്ടു വയസുള്ള കുഞ്ഞിന്റെ ആണെങ്കില്‍ പോലും വത്യാസമില്ല എന്നത് ഞെട്ടിക്കുന്നു . പോപ്പുലര്‍ പോണ്‍ സൈറ്റായ Xvideosല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ASIFAഎന്ന പേരാണ് .ഒന്നും രണ്ടുമല്ല കോടിക്കണക്കിനു ട്രാഫിക് ഉള്ള സൈറ്റാണ് . എത്രമേല്‍ അധഃപതിച്ച ഒരു രാജ്യത്താണ് ജീവിക്കുന്നത് എന്നിങ്ങനെ ഇടയ്ക്കിടെ ഓര്‍ക്കുന്നത് നല്ലതാണ് .


Loading...

LEAVE A REPLY

Please enter your comment!
Please enter your name here