മുലയൂട്ടുന്ന അമ്മയും കുഞ്ഞും തുറിച്ചുനോട്ടവുമാണ് ഇപ്പോഴത്തെ നവമാധ്യമച്ചര്‍ച്ചകളില്‍ ചൂടുപിടിക്കുന്നത്. കേരളത്തിലെ പൊതുഇടങ്ങളില്‍ മറയില്ലാതെ മുലയൂട്ടാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് മാതൃഭൂമിയുടെ വനിതാപ്രസിദ്ധീകരണമായ ഗൃഹലക്ഷ്മി. തുറച്ചുനോട്ടങ്ങള്‍ അലോസരപ്പെടുത്തുന്ന മാതൃത്വമെന്ന വിഷയം ‘മേക്കപ്പിട്ട്’ അവതരിപ്പിച്ചതോടെയാണ് ഉദ്ദേശശുദ്ധിയും പാളിയത്. സിന്ദൂരവും കരിമണിമായുമിട്ട് ‘അമ്മ’ ചമഞ്ഞ മോഡലും മാതൃത്വം സെറ്റിട്ട മാതൃഭൂമിയും ഒരല്‍പ്പം കൂടുതല്‍ വിമര്‍ശനവും ഏറ്റുവാങ്ങുകയാണ്. കൈയടികള്‍ ഒരുവശത്തുണ്ടെങ്കിലും വിമര്‍ശന ശരങ്ങളാണ് പലകോണുകളിലും. ഇതിനിടെയാണ് വിവാദ നായിക രശ്മിനായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്് ട്രെന്‍ഡാകുന്നത്.

രഞ്ജിപണിക്കര്‍ സിനിമയിലെ നായകന്മാരെ ഓര്‍മ്മിപ്പിക്കുന്ന(പണിക്കരുടെ ചിത്രത്തില്‍ നായികമാരില്ലല്ലോ.അതാണ്) പഞ്ച് ഡയലോഗും സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന മനോഹരചിത്രവും പോസ്റ്റ് ചെയ്തിരിക്കുകയാണ് രശ്മി. അര്‍ത്ഥവത്തായ ചോദ്യങ്ങളാണ് രശ്മി ഉയര്‍ത്തുന്നതും. ഇതാണ് സോഷ്യല്‍മീഡിയായില്‍ കൈയടി ഏറ്റുവാങ്ങുന്നതും.

രശ്മിനായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

” മുലയൂട്ടുന്ന അമ്മയും കുഞ്ഞിന്റെയും ചിത്രം അതിമനോഹരമായി ലോകത്ത് പല തവണ പകര്‍ത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെയും പകര്‍ത്തപ്പെട്ട കുട്ടികളുടെ അവകാശങ്ങളെ പറ്റിയുള്ള നിയമങ്ങള്‍ കര്‍ശനമായ ഒരു രാജ്യത്തായിരുന്നു എങ്കില്‍ ഗൃഹലക്ഷ്മിയുടെ കവര്‍ മോഡലും ഫോട്ടോഗ്രാഫറും ചൈല്‍ഡ് റൈറ്റ് വയലേഷന് നിയമനടപടി നേരിടേണ്ടി വന്നേനെ. മാസങ്ങള്‍ പ്രായമുള്ള കുഞ്ഞിന്റെ അണ്ണാക്ക് വരെ മറ്റൊരു സ്ത്രീയുടെ മുല തിരുകി കയറ്റി കൊമേര്‍ഷ്യല്‍ യൂസിനു ഫോട്ടോ എടുക്കുന്നതല്ല സാര്‍ ആക്റ്റിവിസം.

മധ്യവര്‍ഗത്തിനും അതിന് മുകളിലോട്ടു ഉള്ളവര്‍ക്കും സമയവും പണവും അധികം വരുമ്പോള്‍ ഒരാശ്വാസത്തിനു ടെറസില്‍ പ്ലാസ്റ്റിക് ബാഗില്‍ ക്യാപ്‌സിക്കവും ഡ്രാഗണ്‍ ഫ്രൂട്ടും കൃഷി ചെയ്തു കാര്‍ഷിക രംഗത്തെ ഉദ്ദരിക്കുന്ന കളര്‍ഫുള്‍ ഫാന്റസി ആക്റ്റിവിസവും ഉള്ളിവില പത്തു രൂപ തികച്ചു കിട്ടാത്തതില്‍ ഒരു മുഴം കയറില്‍ കുടുംബമടക്കം തൂങ്ങിയാടുന്നവന് മാന്യമായ ശവമടക്കെങ്കിലും അവകാശമായി കിട്ടണം എന്ന് തൊണ്ട പൊട്ടുമാറു മുദ്രാവാക്യം വിളിച്ചു സി ആര്‍ പി എഫിന്റെ നവലിബറല്‍ വെടിയുണ്ട നെഞ്ചില്‍ കൊണ്ട് വീണുപിടയുന്നവന്റെ ചോരയില്‍ മുക്കിയ ചെങ്കൊടിയുടെ ആക്റ്റിവിസവും ത്രാസില്‍ വച്ച് തൂക്കിയാല്‍ നിയോലിബറല്‍ പൊതുബോധത്തില്‍ ആദ്യത്തതിന് പദ്മശ്രീ അവാര്‍ഡും രണ്ടാമത്തത്തിനു തീവ്രവാദി പട്ടവും ആണ്.

മുലയൂട്ടുന്ന അമ്മ സിന്ദൂരവും ആഭരണവും ഇട്ടു സവര്‍ണ്ണ മലയാളി പുരുഷബോധത്തെ തൃപ്തിപ്പെടുത്താനുള്ള ഒരു ലൈംഗീക പോര്‍ട്രൈറ്റ് അല്ല. അങ്ങനെ പോര്‍ട്രൈറ്റു ചെയ്യാനാണ് എല്ലാ കാലത്തും പാപ്പരാസി മോഹവും. നിങ്ങളെന്തു പറഞ്ഞാലും ആ ചിത്രത്തില്‍ ഒരു മാതൃത്വ ഭാവവും ഞാന്‍ കാണുന്നില്ല അതൊരു തികഞ്ഞ ആണ്‍ ലൈംഗീക നോട്ടത്തിലെ മുലയുടെ അറ്റത്തു കുഞ്ഞിനെ ഒട്ടിച്ച അശ്ലീലമായയാണ് എനിക്ക് കാണാന്‍ കഴിയുന്നതു. പരസ്യമായി തന്നെ മുലയൂട്ടുക എന്നത് വിപ്ലവമൊന്നുമല്ല മിനിമം പൊതുബോധ സങ്കല്‍പ്പത്തിന് പുറത്തു നില്‍ക്കുന്ന ഒന്നാണ്. ഇപ്പോഴും സദാചാര ഞരമ്പുകള്‍ക്കു അലോസരം ഉണ്ടാകുന്ന ഒന്നാണ്. പക്ഷെ ആ കവര്‍ ഫോട്ടോ നോക്കി അതേ സദാചാര ഞരമ്പുകള്‍ രണ്ടു തവണ സ്വയംഭോഗം ചെയ്തുകാണും. ആ ഒരു വികാരം മാത്രമേ ആ ചിത്രം നിര്‍മിക്കുന്നുള്ളൂ

ആ പൊതുബോധത്തിന്റെ ഏറ്റവും വലിയ ജീര്‍ണ്ണ മുഖമായ ഗൃഹലക്ഷ്മിയെയും വനിതയെയും ആ ആക്റ്റിവിസ്റ്റ് സ്‌പെയിസില്‍ കയറ്റി പട്ടാഭിഷേകം ചെയ്തു നിര്‍ത്തുക എന്നത് ഇരയുടെ സെക്യൂരിറ്റി ചുമതല വേട്ടക്കാരനെ ഏല്‍പ്പിക്കുന്നത് പോലെ വൃത്തികേടാണ്. ഗൃഹലക്ഷ്മിയുടെയും വനിതയുടെയും ആക്റ്റിവിസം വിപ്ലവം ഉണ്ടാക്കുന്ന കാലത്ത് ഞാന്‍ RSS ന്റെ സര്‍ സംഘ ചാലകി ആയിക്കൊള്ളാം.”

LEAVE A REPLY

Please enter your comment!
Please enter your name here