‘ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കിത് പ്രതിസന്ധികാലം’

0

ഇന്ത്യന്‍ മാധ്യമങ്ങള്‍ നേരിടുന്നത് പ്രതിസന്ധിഘട്ടത്തെയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ രവീഷ് കുമാര്‍. മനിലയില്‍ രമണ്‍ മാഗ്‌സസെ പുരസ്‌കാരം സ്വീകരിച്ചശേഷമുള്ള പ്രസംഗത്തിലാണ് അദ്ദേഹം ഇന്ത്യന്‍ മാധ്യമങ്ങള്‍ കടന്നുപോകുന്ന ഘട്ടത്തെക്കുറിച്ച് പറഞ്ഞത്.

ഈ പുരസ്‌കാരം സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും ഞാന്‍ പ്രതിനിധീകരിക്കുന്ന തൊഴില്‍ മേഖലയുടെ അവസ്ഥ ദുഃഖകരമാണ്. മാധ്യമപ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാത്തവര്‍ക്ക് സ്വയം പുറത്തുപോകേണ്ടി വരുന്നു.
കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ കുറിച്ചും രവീഷ് പ്രതികരിച്ചു. കശ്മീരില്‍ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ മിക്ക ചാനലുകള്‍ക്കും സര്‍ക്കാര്‍ നിലപാടിനൊപ്പം നില്‍ക്കേണ്ട അവസ്ഥയിലാണ്. എന്നാല്‍ ഈ സാഹചര്യങ്ങളിലും ചില മാധ്യമങ്ങള്‍ യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്.

മാധ്യമ സ്ഥാപനങ്ങളുടെ ഭാഗമായവര്‍ പ്രതിസന്ധി നേരിടുന്നതിനോടൊപ്പം വ്യക്തിഗത പത്രപ്രവര്‍ത്തകരും അധികാരികളെ ചോദ്യം ചെയ്യാനും നിലനില്‍ക്കാനും കഷ്ടപ്പെടുകയാണ്. വാര്‍ത്തകളും വിവരങ്ങളും സത്യസന്ധ്യമാകുമ്പോഴേ ജനാധിപത്യം ശക്തിപ്പെടുകയുള്ളൂവെന്നും രവീഷ് കുമാര്‍ പറഞ്ഞു.

https://twitter.com/MagsaysayAward?ref_src=twsrc%5Egoogle%7Ctwcamp%5Eserp%7Ctwgr%5Eauthor
Ramon Magsaysay Award ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಸೆಪ್ಟೆಂಬರ್ 5, 2019

ഏഷ്യയുടെ നോബല്‍ പുരസ്‌കാരം എന്നറിയപ്പെടുന്ന രമണ്‍ മഗ്സസേ പുരസ്‌കാരം ഇത്തവണ അഞ്ചുപേര്‍ക്കാണ് ലഭിച്ചത്.
മ്യാന്‍മറില്‍നിന്നുള്ള കോ സ്വി വിന്‍, തായ്ലന്‍ഡില്‍നിന്നുള്ള അംഗ്ഹാന നീലാപായിജിത്, ഫിലിപ്പിന്‍സില്‍ നിന്നുള്ള റേയ്മണ്ടോ പുജാന്റെ കായാബ്യാബ്, ദക്ഷിണ കൊറിയയില്‍നിന്നുള്ള കിം ജോങ് കി എന്നിവരാണ് പുരസ്‌കാരം ലഭിച്ച മറ്റു നാലുപേര്‍.

We celebrate the Greatness of Spirit of 2019 Ramon Magsaysay Awardee RAVISH KUMAR (India) #RamonMagsaysayAward festival.rmaf.org.ph

Ramon Magsaysay Award ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಆಗಸ್ಟ್ 26, 2019

LEAVE A REPLY

Please enter your comment!
Please enter your name here