തൂത്തുക്കുടി വെടിവെയ്പ്: രക്തക്കറ വീഴ്ത്തിയതിന് ഉത്തരവാദി സര്‍ക്കാര്‍: രജനികാന്ത്

0
തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് വരുദ്ധസമരക്കാര്‍ക്കുനേരെ നടന്ന വെടിവയ്പ്പില്‍ 11 പേര്‍ മരിച്ച സംഭവത്തിലെ രക്തക്കറ വീഴ്ത്തിയതിന് ഉത്തരവാദി തമിഴ്‌നാട് സര്‍ക്കാരാണെന്ന് നടന്‍ രജനികാന്ത്. സര്‍ക്കാര്‍ ജനവികാരത്തെ മാനിക്കാത്തതിന്റെ ഫലമാണ് സാധാരണക്കാരുടെ മരണത്തിനിടയാക്കിയതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പോലീസ് വെടിവയ്പിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് തമിഴ്‌നാട് സര്‍ക്കാര്‍ വിവിധകോണുകളില്‍ നിന്ന് നേരിടുന്നത്.
മക്കള്‍ നീതി മയ്യം പാര്‍ട്ടി രൂപീകരിച്ച നടന്‍ കമല്‍ഹാസനും തമിഴ്‌നാട് സര്‍ക്കാരിനെതിരേ കടുത്തഭാഷയിലാണ് പ്രതികരിച്ചത്. തൂത്തുക്കുടിയിലെ സഹോദരങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരാനെത്തുമെന്ന് കമല്‍ അറിയിച്ചിട്ടുണ്ട്. കമല്‍ഹാസന്റെ ജനസമ്പര്‍ക്കയാത്രക്ക് കഴിഞ്ഞയാഴ്ച ഊഷ്മളസ്വീകരണമാണ് തൂത്തുക്കുടി മേഖലകളില്‍ ലഭിച്ചിരുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here