നെറ്റ് ഓഫര്‍ തീര്‍ന്നു, പ്രതികരിക്കാന്‍ കഴിയുന്നില്ല’; കെ ആര് മീരയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്
തിരുവനന്തുപുരം: മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സംസ്കാരിക നായകര്‍ പ്രതികരിക്കത്തതിനെ തുടര്‍ന്ന് യൂത്ത് കോണ്ഡഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രംഗത്ത്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്ന എഴുത്തുകാരി കെ ആര് മീരയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹാസവുമായി രംഗത്തെത്തിയത്. കെ ആര് മീരയുടെ നെറ്റ് ഓഫര്‍ തീര്ന്നതുകൊണ്ടാണ് പ്രതികരിക്കാത്തതെന്നായിരുന്നു രാഹുലിന്റെ പരിഹാസം.
അതേസമയം വി ടി ബല്‍റാമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വരെ പങ്കെടുത്ത കെ ആര് മീരയ്ക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ പേജുകള്‍ വിമര്‍ശനം ശക്തമായിരുന്നു. എന്നാല്‍ വോട്ടെടുപ്പിനു ശേഷം സംസ്ഥാനത്ത് വ്യാപക അക്രമമായിരുന്നു. അതിനിടയിലായിരുന്നു പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്ത്തകന് മന്‍സൂറിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ മുസ്ലീം ലീഗ് സിപിഎം ആണിതിന് പിന്നിലെന്ന് ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സംഭവത്തില്‍ സംസ്കാരിക നായകര്‍ പ്രതികരിക്കാത്തതിനാല്‍ പരിഹാസവുമായി രാഹുല്‍ ഫെയ്സ്ബുക്കില്‍ പരിഹാസവുമായി എത്തിയത്. പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും മാനുഷ്യ സ്നേഹിയുമായ കെ ആര് മീരയുടെ നെറ്റ് ഓഫര്‍ തീര്‍ന്നതിനാലാണ് പ്രതികരിക്കാന്‍ കഴിയാതെ പോയതെന്നാണ് രാഹുല്‍ പരിഹസിച്ചത്.
രാഹുലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘അത്യധികം ഞെട്ടലോടെയാണ് ആ വാര്‍ത്ത ഞാന്‍ അറിഞ്ഞത്.
പ്രശസ്ത എഴുത്തുകാരിയും, സാമൂഹിക പ്രവര്‍ത്തകയും സര്‍വ്വോപരി ‘മനുഷ്യ സ്നേഹിയുമായ’ ശ്രീമതി കെ. ആര് മീരയുടെ നെറ്റ് ഓഫര്‍ തീര്‍ന്നിരിക്കുന്നു. ആയതിനാല്‍ ഇന്ന് പ്രതികരിക്കുവാന്‍ കഴിയുന്നില്ല. ക്ഷമിക്കുക…’