ജസ്‌നയെ കണ്ടെത്താന്‍ ഒന്നുചേരാമെന്ന് നടി പ്രിയങ്കാനായര്‍

0

സോഷ്യല്‍മീഡിയായില്‍ സ്വന്തം ചിത്രങ്ങള്‍ മാത്രം പങ്കുവച്ച് ലൈക്കിന്റെ എണ്ണമെടുത്തിരിക്കുന്ന താരങ്ങളാണ് ഏറെയും. ഇടയ്‌ക്കൊക്കെ ഈ കൂട്ടത്തില്‍നിന്ന് വഴിമാറി നടക്കുന്നവരുമുണ്ട്. പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്‌നയെ കണ്ടെത്താന്‍ ഒരുശ്രമം നടത്തിക്കൂടേയെന്ന ചോദ്യമുയര്‍ത്തുകയാണ് നടി പ്രിയങ്കാ നായര്‍. നവമാധ്യമങ്ങളുടെ ശക്തി നമ്മള്‍ മുമ്പും തെളയിച്ചതല്ലേയെന്നും താരം ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

”ദുരന്തങ്ങക്ക് വേണ്ടി കാതോര്‍ത്തു കാത്തിരിക്കുകയാന്നോ നമ്മളും…

നമ്മുടെ കൊച്ചു കേരളത്തില്‍ റാന്നി വച്ചൂച്ചിറയില്‍ നിന്നും ജസ്‌ന എന്ന പെണ്‍കുട്ടിയെ കാണാതെ പോയിട്ടു ഒരു മാസം ആവുന്നു….
ഇനി ഒരു ദുരന്ത വാര്‍ത്ത കേട്ടാലേ എല്ലാരും ഉണരൂ എന്നാണോ.. ??
നമ്മുടെ നാട്ടിലെ പത്തനംതിട്ടയിലെ ജസ്‌ന എന്ന ഈ പെണ്‍കുട്ടിയെ തേടാന്‍, കണ്ണുനീര്‍ തോരാത്ത ആ മാതാപിതാക്കള്‍ക്ക് ഒരു ആശ്വാസം ആവാന്‍ നമുക്ക് ഒന്ന് എല്ലാര്‍ക്കും ഒന്നുചേരാം …

സമൂഹമാധ്യമത്തിന്റെ ശക്തി മുന്‍പും നമ്മള്‍ തെളിയിച്ചതല്ലേ… ?? സ്‌നേഹപൂര്‍വ്വം പ്രിയങ്കാ നായര്‍”

 

ദുരന്തങ്ങക്ക് വേണ്ടി കാതോർത്തു കാത്തിരിക്കുകയാന്നോ നമ്മളും… നമ്മുടെ കൊച്ചു കേരളത്തിൽ റാന്നി വച്ചൂച്ചിറയിൽ…

Posted by Priyanka Nair on 19 ಏಪ್ರಿಲ್ 2018


Loading...

LEAVE A REPLY

Please enter your comment!
Please enter your name here