”ജനഹിതം അട്ടിമറിക്കുന്നു; കര്‍ണ്ണാടക ഗവര്‍ണ്ണറുടെ നടപടി  പുനഃപരിശോധിക്കണം”

0
ജനഹിതവും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളും അട്ടിമറിക്കുന്നതാണ് കര്‍ണ്ണാടകത്തിലെ സംഭവങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറഞ്ഞ വോട്ടും കുറഞ്ഞ സീറ്റും നേടിയ ബിജെപിക്ക് മന്ത്രിസഭയുണ്ടാക്കാന്‍ ഭരണഘടനാ സ്ഥാപനത്തെ ദുരുപയോഗിക്കുകയാണെന്നും മന്ത്രിസഭയുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച കര്‍ണ്ണാടക ഗവര്‍ണറുടെ നടപടി പുനഃപരിശോധിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക്‌പോസ്റ്റിന്റെ പൂര്‍ണരൂപം:

”ജനഹിതവും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളും അട്ടിമറിക്കുന്നതാണ് കര്‍ണ്ണാടകത്തിലെ സംഭവങ്ങള്‍. നിയമസഭയില്‍ ഭൂരിപക്ഷമുള്ള സഖ്യത്തെ പുറത്തു നിര്‍ത്തി, കുറഞ്ഞ വോട്ടും കുറഞ്ഞ സീറ്റും നേടിയ ബിജെപിക്ക് മന്ത്രിസഭയുണ്ടാക്കാന്‍ ഭരണഘടനാ സ്ഥാപനത്തെ ദുരുപയോഗിക്കുകയാണ്.
കേന്ദ്ര ഭരണകക്ഷിയുടെ താല്‍പര്യങ്ങള്‍ നടപ്പാക്കാനും ജനാധിപത്യത്തെ ഹനിക്കാനുമുള്ള ഒന്നാക്കി ഗവര്‍ണ്ണര്‍ പദവിയെ മാറ്റരുത്. ബിജെപിയുടെ തീരുമാനം ഗവര്‍ണ്ണര്‍ നടപ്പാക്കുന്നു എന്ന സന്ദേശമാണ്, രാജ്ഭവന്‍ എന്തു തീരുമാനിക്കുമെന്ന് മുന്‍കൂര്‍ പ്രഖ്യാപിച്ച ബിജെപി വക്താവ് നല്‍കിയത്.
കുതിരക്കച്ചവടത്തിന് കളമൊരുക്കുന്നത് ജനാധിപത്യക്കശാപ്പാണ്. നിയമസഭയില്‍ കേവല ഭൂരിപക്ഷമില്ലാത്ത കക്ഷിയെ മന്ത്രി സഭ രൂപീകരിക്കാന്‍ ക്ഷണിച്ച കര്‍ണ്ണാടക ഗവര്‍ണ്ണറുടെ നടപടി പുനഃപരിശോധിക്കണം.”

Loading...

LEAVE A REPLY

Please enter your comment!
Please enter your name here