തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പുരോഗമിക്കുന്ന തിരുവനന്തപുരം ജില്ലയില്‍ കൂട്ടമായി നിന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിട്ട മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ നേതാക്കള്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി. തോമസ്. ഇക്കാര്യം ആവശ്യപ്പെട്ട് പി.സി. തോമസ് കണ്ടോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

ജനങ്ങള്‍ പാലിക്കേണ്ട കോവിഡ് പ്രോട്ടോകോള്‍ സംബന്ധിച്ചും കോവിഡ് മഹാമാരിയെ ചെറുക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും തുടര്‍ച്ചയായി പത്രസമ്മേളനം നടത്തി പറഞ്ഞുകൊണ്ടിരുന്ന ആളാണ് പിണറായി വിജയന്‍. പിണറായി വിജയന്‍ ഒറ്റയ്ക്കും മറ്റുപ്രതികളുമായി ചേര്‍ന്നു കൂട്ടായും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ് ചെയ്തിരിക്കുന്നത്.

പ്രതികള്‍ ഇന്ത്യന്‍ ശിക്ഷാനിയമം 141, 142, 143 വകുപ്പുകളും കേരള എപ്പിഡെമിക് ഡിസീസ് ആക്ട് 2020 നിയമങ്ങള്‍ ലംഘിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം ഷെഡ്യൂള്‍ പ്രകാരമുള്ള സത്യപ്രതിജ്ഞയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് മുഖ്യമന്ത്രിയും മന്ത്രിമാരും കുറ്റക്കാരാണ്. തുടര്‍ന്നും ഇത്തരം പദവികള്‍ വഹിക്കാന്‍ അയോഗ്യരാണ്. അതിനാല്‍, പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മേല്‍ നടപടി സ്വീകരിക്കണമെന്ന് പി.സി. തോമസ് ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here