കോട്ടയം: ‘ ശൊ ! എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ഇനി ആരു പീഡിപ്പിച്ചു എന്ന് പറയാണാവോ ? ഷാരൂഖാന്‍… തോണ്ടി എന്നു പറഞ്ഞാലോ… അല്ലേല്‍ വേണ്ടാ ടോം ക്രൂയിസ് കയറി പിടിച്ചു എന്നു പറയാം… എന്നാലേ ആ മാര്‍ക്കറ്റിംഗ് പൊലിക്കുള്ളൂ…’ പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ ഭാര്യ പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റാണിത്.
ജോസ് കെ. മാണിയുടെ ഭാര്യ നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ പുസ്തത്തിലെ ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ പീഡനാനുഭവ വിവരണം ചര്‍ച്ചയായിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയ്ക്കിടെ ശല്യപ്പെടുത്തിയതാണ് ‘മീടൂ’വില്‍ കാമ്പയിനില്‍ പങ്കാളിയായി നിഷ വിവരിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകളിലേക്ക് മധ്യകേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാരുടെ മക്കളുടെ പേരുകള്‍ കടന്നു വന്നിരുന്നു. പിന്നാലെയാണ് പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here