വാളയാറിലെ രണ്ടു പെണ്‍കുട്ടികള്‍ക്കെതിരേ ക്രൂരകൃത്യം ചെയ്ത കുറ്റവാളികള്‍ക്കൊപ്പമാണ് കേരളസര്‍ക്കാരും പോലീസുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊലീസിനും പ്രോസിക്യൂഷനും ഈ കേസ് കൈകാര്യം ചെയ്യുന്നത്തില്‍ ഗുരുതര വീഴ്ച്ച സംഭവിച്ചതായും പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കാണുവാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ഫെയ്സ്ബുക്കില്‍ അദ്ദേഹം കുറ്റപ്പെടുത്തി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
”
വാളയാറിലെ രണ്ട് പെണ്‍കുട്ടികള്‍ ഇന്ന് കേരളത്തിന്റെ ദുഃഖമാണ്. അതിക്രൂരമായി കൊല്ലപ്പെട്ട ഈ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ലഭിക്കണം. ഈ ക്രൂരകൃത്യം ചെയ്തത കുറ്റവാളികള്ക്കൊപ്പമായിരുന്നു ഇടത് സര്‍ക്കാരും പോലീസ് ഉദ്യോഗസ്ഥരുമെന്ന് വ്യക്തമാണ്.
പൊലീസിനും പ്രോസിക്യൂഷനും ഈ കേസ് കൈകാര്യം ചെയ്യുന്നത്തില്‍ ഗുരുതര വീഴ്ച്ച സംഭവിച്ചിരുന്നു.
പെണ്‍കുട്ടികളുടെ മാതാപിതാക്കളെ ഒന്ന് കാണുവാന്‍ മുഖ്യമന്ത്രി ഇതുവരെ തയ്യാറായില്ല. ഈ കേസിന്റെ വിധി വന്നപ്പോള്‍ മനസ്സിലായി മുഖ്യമന്ത്രിയും പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും പ്രതികള്‍ക്കൊപ്പമാണെന്ന്.
പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ പരാതികള്‍ സര്‍ക്കാര്‍ കേള്‍ക്കണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്.