തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തൃശൂര്‍ പൂരം പോലെയുള്ള പരിപാടികള്‍ നടത്തരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ . ശബരിമലയില്‍ മടിച്ചു നിന്നതുപോലെ ഇപ്പോള്‍ ചെയ്യരുതെന്നും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്നുമാണ് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

7+ ശതമാനം പോസിറ്റിവിറ്റി നിരക്ക് എന്നാല്‍ കേരളത്തിലെ അഞ്ചില്‍ ഒരാൾക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് അര്‍ത്ഥം. കോവിഡ് അതിവേഗ വ്യാപനത്തിന് ഇടയാക്കുന്ന തൃശൂര്‍ പൂരം പോലെയുള്ള കൂടിച്ചേരലുകള്‍ നിര്‍ത്തണം. ശബരിമലയില്‍ മടിച്ചു നിന്നതു പോലെ സർക്കാർ ഇപ്പോള്‍ നില്‍ക്കരുത്. ജനങ്ങളുടെ നന്മയ്ക്കു വേണ്ടി  പ്രവര്‍ത്തിക്കണം”- അദ്ദേഹം ട്വീറ്റ് ചെയ്തു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,61,500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്.  1,501 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,77,150  ആയി ഉയര്‍ന്നു. 18,01,316 സജീവ കേസുകളുണ്ട് രാജ്യത്ത്‌. 24 മണിക്കൂറിനിടെ 1,38,423 പേര്‍ കോവിഡ്  മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,28,09,643 ആയി. 18,01,316 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,47,88,109 ആണ്. സംസ്ഥാനത്ത് കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് 13,835 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here