” അവരില്‍ ചന്ദനകുറിയുള്ളവനും, നിസ്‌കാര തഴമ്പുള്ളവനും,  കൊന്ത ഇട്ടവനും മുടി നരച്ചവനും, സ്‌പൈക്ക് വെച്ചവനും ഉണ്ടായിരുന്നു”

ഉറക്കെ വിളിച്ചാലും ഉണരാത്ത ആണത്തത്തെ  പൊളിച്ചടുക്കി യുവതി: 

0
സോഷ്യല്‍ മീഡിയായില്‍ പെണ്‍സഹോദരിമാരെ സംരക്ഷിച്ച് അലറിവിളിക്കുന്ന, പീഡനങ്ങള്‍ക്കെതിരേ ഹാഷ്ടാഗിട്ട് പ്രതിഷേധിക്കുന്ന ആണത്തപ്രകടനങ്ങളിലെ പൊള്ളത്തരം പൊളിച്ചുകാട്ടി വിദ്യാര്‍ത്ഥിനിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ബസിനുള്ളില്‍ തന്നെ തോണ്ടിയയാളെ ചൂണ്ടിക്കാട്ടിയിട്ടും അനങ്ങാതിരുന്ന പുരുഷകേസരിമാരെക്കുറിച്ചാണ് തിരുവനന്തപുരം മെഡിക്കല്‍കോളജിലെ പാരാമെഡിക്കല്‍ അവസാനവിദ്യാര്‍ത്ഥിനിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഞരമ്പുരോഗിയെ രക്ഷപ്പെടുത്തിയ കണ്ടക്ടറും അക്കൂട്ടത്തിലുണ്ട്. കുറ്റക്കാരനായ യുവാവിന്റെ ഫോട്ടോയും വീഡിയോയും പങ്കുവച്ചുകൊണ്ടാണ് യുവതി തന്റെ ദുരനുഭവം പറഞ്ഞത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

” ഒന്നു ഉറക്കെ വിളിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ പ്രതികരിച്ചേനെ*”എന്നു പറയുന്ന ‘*മലയാളികളോട്’,- ഏറ്റവും വെറുപ്പോടെ എഴുതുന്ന ഒരു പോസ്റ്റ് ആണ്.ഇതു എത്രതോളം ആളുകളില്‍ എത്തും എന്നറിയില്ല.
സംഭവ ദിവസം 6/5/2018 ,നട്ടുച്ചയ്ക്ക് 12 മണി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പാരാമെഡിക്കല്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി ആണ് ഞാന്‍.ഒരു സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാനായി കായംകുളത്തു നിന്നും കൊല്ലത്തേക്ക് ഒരു ksrtc ഓര്‍ഡിനറി ബേസില്‍ യാത്ര ചെയുക ആയിരുന്നു..കരുനാഗപ്പള്ളി കഴിഞ്ഞപ്പോള്‍ ബസ്‌ന്റെ പിന്‍സീറ്റ് ഇരുന്നിരുന്ന 30 വയസു താഴെ പ്രായം ഉള്ള ഒരു യുവാവ് എന്റെ ശരീരത്തു സ്പര്‍ശിച്ചു.
പ്രതികരണ ശേഷിയുടെ ഉറവ വറ്റാത്തതു കൊണ്ടു സീറ്റല്‍ നിന്നു എഴുനേറ്റു നിന്നു അയാളുടെ കൈ പിടിച്ചു മാറ്റി അയാളോട് നല്ല രീതിയില്‍ ഉച്ചത്തില്‍ വായില്‍ വന്നതോകെ പറഞ്ഞു,പക്ഷേ കര്‍ണം നോക്കി ഒന്നു അടിക്കാന്‍ എന്നിലെ അപലത അനുവദിച്ചില്ല,(അതില്‍ ഇപ്പോള്‍ ഖേദിക്കുന്നു)..നിസ്സഹായത കൊണ്ടു കണ്ടക്ടര്‍നോട് വിവരം പറഞ്ഞു.ബസ് ഇരുന്ന സകലമാന യാത്രക്കാരും ഈ വിവരം അറിഞ്ഞു ,’ദേഹത്തു സ്പര്‍ശിച്ച മാന്യന്‍ ഞാന്‍ ഒന്നും ചെയ്തില്ല എന്നു കൈമലര്‍ത്തി ‘,അടുത്തിരുന്ന പെണ്കുട്ടി എനിക്കു വേണ്ടി ദൃസാക്ഷിത്വം പറഞ്ഞു…(അവളും ഒരുപക്ഷേ എന്നെങ്കിലും ഇര ആയിട്ടുണ്ടാകാം)….
ശരിക്കും തകര്‍ന്നു പോയ നിമിഷം ഇതൊന്നും ആയിരുന്നില്ല,ആ ബസില്‍ ഉണ്ടായിരുന്ന ഒരാളുകള്‍ പോലും അയാളെ ഒന്നും ചെയ്തില്ല എന്നതാണ്.ആക്കൂട്ടത്തില്‍ ‘ചന്ദനകുറിയുള്ളവനും,നിസ്‌കാര തഴമ്പുള്ളവനും, കൊന്ത ഇട്ടവനും ഉണ്ടായിരുന്നു’.’മുടി നരച്ചവനും,സ്‌പൈക്ക് വെച്ചവനും ഉണ്ടായിരുന്നു’.’ഞരമ്പിലൂടെ ചുവന്ന രക്തം ഒഴുകുന്ന പച്ച മനുഷ്യരായ സ്ത്രീയും പുരുഷനും ഉണ്ടായിരുന്നു’.ഇരയായ ഞാന്‍ മാത്രം എഴുന്നേറ്റു നിന്നും ബഹളം വെച്ചു.കയ്യില്‍ ഇരുന്ന ജനമൈത്രി പോലീസ് കാര്‍ഡ് എടുത്തു പോലീസില്‍ വിളിച്ചു വണ്ടി നമ്പര്‍ പറഞ്ഞു കൊടുത്തു,ഈ വിവരം കണ്ടട്ടറും അറിഞ്ഞു.എന്നിട്ടും ഒരു പ്രതികരണവും ആരില്‍ നിന്നും ഞാന്‍ കണ്ടില്ല.
‘.ഇവനെ പോലുള്ളവനെ വെറുതെ വിട്ടാല്‍ ഇനിയും നൂറു നൂറു സൗമ്യയും,ജിഷയും ഉണ്ടാകും’ എന്ന് ഞാന്‍ ആ ബസില്‍ ഇരുന്നു മുറവിളി കൂട്ടി. ..അവന്റെ ഫോട്ടോ എടുക്കുമ്പോഴും,വീഡിയോ പിടിക്കുമ്പോഴും എല്ലാവരും കാഴ്ചകരെ പോലെ ഇരുന്നു.’വെറും പെണ്ണായി ചുരുങ്ങി പോയ നിമിഷം’.സങ്കടവും അമര്‍ഷവും നീരുറവ പോലെ പൊട്ടി ഒഴുകി.ലോകത്തുള്ള സകലമാന പെണ്ണുങ്ങളെയും ,അവര്‍ തരണം ചെയ്തു പോകുന്ന അവസ്ഥകളെയും ഓര്‍ത്തു..അസിഫ മോള്‍ക് വേണ്ടി ഹര്‍ത്താല്‍ നടത്തിയ മലയാളികള്‍,സോഷ്യല്‍ മീഡിയയില്‍ വാതോരാതെ പ്രസംഗിക്കുന്നവര്‍ കാശ്ചബംഗ്ലാവിന്റെ മുന്നില്‍ എത്തിയ പോലെ കണ്ണു മിഴിച്ചു നില്‍ക്കുന്നു…
ആ വൃത്തികേട്ടവന്റെ പ്രവര്‍ത്തിയേകാള്‍ വേദനിപ്പിച്ചത് പ്രതികരണ ശേഷി നഷ്ടപെട്ട യാത്രക്കാരുടെയും,government ശമ്പളം പറ്റുന്ന കണ്ടക്ടറുടെയും ഉത്തരവാദിത്തം ഇല്ലായ്മയാണ്..എന്റെ മകള്‍,പെങ്ങള്‍,ഭാര്യ അല്ലലോ എന്നുള്ള ആശ്വാസം ആയിരിക്കാം അവരുടെ ഉള്ളില്‍..അങ്ങനെ ആയതു കൊണ്ടു ആകാം ചവറ പോലീസ് സ്റ്റേഷന് തൊട്ടു പിന്നിലുള്ള സ്റ്റോപ്പില്‍ അവനെ ഇറക്കി വിട്ടു രക്ഷപ്പെടുത്തിയത്.’അയാളെ ഇറക്കി വിടുവാണോ നിങ്ങള്‍’ എന്ന ചോദ്യത്തിന് ‘അയാള്‍ ഈ സ്റ്റോപ് വരെ ആണ് ടിക്കറ്റ് എടുത്തത് ‘എന്ന conductor ന്റെ ആണത്തം നശിച്ച മറുപടി.
അവനെ ഒന്നു നുള്ളാന്‍ പോലും കൈ പൊക്കാത്ത മീശ വെച്ച കുറെ പുരുഷ കേസരികള്‍, പുറകില്‍ ഇരുന്ന ഒരു ചേച്ചി മാത്രം പെണ്കുട്ടികള്‍ക് ഒറ്റക്കു യാത്ര ചെയണ്ടേ എന്നു നാവു പൊക്കി ചോദിച്ചു..ഞാന്‍ ഉണ്ട് കൂടെ എന്നു പറയാന്‍ പോലും ഒരു മനുഷ്യന്‍ മുന്നോട്ടു വന്നില്ല
നേരുത്തെ വിളിച്ചതനുസരിച്ച ചവറ police stationന്റെ അടുത്ത്,പോലീസ് വണ്ടി തടഞ്ഞു…ഇരയായ എനിക് അവരെ ഏല്‍പ്പിക്കാന്‍ ഞാന്‍ mobile പകര്‍ത്തിയ അയാളുടെ ചിത്രങ്ങളും ,video മാത്രമേ ഉണ്ടായിരുന്നുള്ളു.അയാളെ ഇവരെല്ലാം കൂടി രക്ഷപെടുത്തി എന്നു പറയാന്‍ അല്ലാതെ മറ്റൊനിന്നും എനിക് സാധിച്ചില്ല..ഞായറാഴ്ച അല്ലായിരുന്നെങ്കില്‍ എനിക്കു വേണ്ടി പ്രതികരിക്കാന്‍,മനുഷ്യത്വം കാണിക്കാന്‍ കുറച്ചു കോളേജ് പയ്യന്മാര്‍ എങ്ങിലും ഉണ്ടായേനെ എന്നു ഞാന്‍ സ്വയം വിലപിച്ചു…
‘ദിവസം തോറും നൂറ് കണക്കിന് പെണ്കുട്ടികള് ഈ വൃത്തികേടുകള്‍ സഹിക്കുന്നുണ്ട് ,’.ഒരാള്‍ മാത്രമാകും ഇതുപോലെ പ്രതികരിക്കുക,പ്രതികരിച്ചിട്ടുംഫലം സ്വന്തം മനസമാധാനം നശിക്കല്‍ ആണ് എന്ന് മനസിലാക്കി മിണ്ടാതെ സഹിക്കുന്നവരാണ് ബാക്കി 99 പേരും..
പ്രീയപ്പെട്ട കേരളമേ………
ഒരു പെണ്കുട്ടി അവളുടെ നിസഹായത നിങ്ങളുടെ മുന്നില്‍ തുറന്നു പറയുമ്പോള്‍ അവള്‍ക്കു വേണ്ടി ഒന്നു ശബ്ദം ഉയര്‍ത്തു…അവളെ സ്പര്ശിചും,ആസ്ഥാനത്തു നോക്കിയും ലിംഗം ഉയര്‍ത്തുന്നവന്മാരെ സംഭവ സ്ഥലത്തു വെച്ചു തന്നെ പിടികൂടി നിയമത്തിനു കൊടുക്കൂ..നാളെ നിങ്ങളുടെ മകള്‍,പെങ്ങള്‍,സുഹൃത്തു ഇതുപോലെ ഒരു നിസ്സഹായ അവസ്ഥ ലോകത്തോട് വിളിച്ചു പറയാന്‍ ഇട ഉണ്ടാകാതിരികട്ടെ…എന്നെ പോലെ ഒറ്റപ്പെട്ടു പോകാതിരികട്ടെ.എന്നോട് മനുഷ്യത്വം കാട്ടി പെരുമാറിയ കേരള പോലീസിന് നന്ദി.നിങ്ങളുടെ പെണ്മക്കടെ എല്ലാം കയ്യില്‍ major police station നമ്പര്‍,SI മൊബൈല്‍ നമ്പര്‍ ,പിങ്ക് പോലീസ് നമ്പര്‍ നല്‍കി അവരെ സുരക്ഷിതര്‍ ആക്കു*****
***NB:അയാളുടെ photo and video താഴെ പോസ്റ്റ് ചെയുന്നു.maximum share ചെയ്തു നമ്മുടെ പെണ് കുഞ്ഞുങ്ങളെ രക്ഷിക്കു..ആലപ്പുഴ,കൊല്ലം ജില്ലയില്‍ ഉള്ള ആള്‍ ആകാനാണ് കൂടുതല്‍ സാധ്യത

Loading...

LEAVE A REPLY

Please enter your comment!
Please enter your name here