കോട്ടയം: പുസ്തകമെഴുതി കുരുക്കിലായ നിഷാജോസ് വിശദീകരണവുമായി രംഗത്തെത്തി. ട്രെയിന്‍ യാത്രയ്ക്കിടെ മോശം അനുഭവമുണ്ടായെന്നും ആ സംഭവത്തെ തന്റേതായ രീതിയില്‍ നല്ലരീതിയില്‍ തന്നെയാണ് നേരിട്ടതെന്ന് വിശ്വസിക്കുന്നതായും നിഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഓരോരുത്തരും പല രീതിയിലാകും ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരാളുടെ നേര്‍ക്ക് കൈയുയര്‍ത്താനോ ശബ്ദം വയ്ക്കാനോ അല്ല താന്‍ പഠിച്ചതെന്നും അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമായുള്ള പ്രതികരണങ്ങളെ അത്തരത്തില്‍ തന്നെ ബഹുമാനിക്കണമെന്നും നിഷ ഓര്‍മ്മപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ ഇനി പ്രതികരണമില്ലെന്നും നിഷ എഴുതി.

നിഷയുടെ പരാമര്‍ശത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ജോര്‍ജ് കോടതിയെ സമീപിക്കുമെന്ന് അറിയിച്ചതിനുപിന്നാലെയാണ് നിഷയുടെ പ്രതികരണം. ഷോണ്‍ജോര്‍ജ് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ കോടതിയാണ് സമീപിക്കേണ്ടതെന്ന നിലാപാടാണ് പോലീസ് എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here